പീക്കെ ഒരു മെസ്സി വിരോധിയും അസൂയക്കാരനും,പറയുന്നത് പച്ചക്കള്ളം : മെസ്സിയുടെ ഫാമിലി ഫ്രണ്ട്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്. സാമ്പത്തിക പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. എന്നാൽ മെസ്സിയെ പറഞ്ഞയച്ചതിന് പിന്നിൽ പ്രധാനമായും ചരടുവലിച്ചത് സൂപ്പർ താരമായ ജെറാർഡ് പീക്കെയാണ് എന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. സ്പാനിഷ് മാധ്യമങ്ങളായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം പീക്കെ ഇതിന് തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവന്നിരുന്നു.അതായത് മെസ്സി ബാഴ്സ വിട്ട സമയത്ത് താൻ കരഞ്ഞുപോയി എന്നായിരുന്നു പീക്കെ അറിയിച്ചിരുന്നത്.
എന്നാൽ പീക്കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മെസ്സിയുടെ ഒരു ഫാമിലി ഫ്രണ്ട് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് പീക്കെ ഒരു മെസ്സി വിരോധിയാണെന്നും അദ്ദേഹം പറയുന്നതെല്ലാം നുണയാണ് എന്നുമാണ് മെസ്സിയുടെ ഫാമിലി ഫ്രണ്ടായ അഗിലേര റൊസീക്ക് ആരോപിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 15, 2022
” പീക്കെ,നിങ്ങളൊരു നുണയനാണ്,വ്യാജനാണ്.മെസ്സി ബാർസ വിട്ടപ്പോൾ കരഞ്ഞു എന്ന് പറഞ്ഞത് നുണയാണ്. അതുമാത്രമല്ല,ഒരു വിന്നിംഗ് ടീം ഉണ്ടാക്കിയെടുക്കാൻ മെസ്സിയെ ഒഴിവാക്കണമെന്ന് ലാപോർട്ടയോട് പറഞ്ഞത് നിങ്ങളാണ്. മെസ്സിയെ ബാഴ്സ വിൽക്കാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നു.സരഗോസയിൽ നിങ്ങളെ ആർക്കും വേണ്ടാത്ത സമയത്ത് രക്ഷിച്ചത് മെസ്സിയായിരുന്നു എന്നുള്ളത് നിങ്ങൾ മറന്നു.പീക്കെ ഒരു വിരോധിയും അസൂയയുള്ളവനും മോശം സഹപ്രവർത്തകനുമാണ് ” ഇതാണ് മെസ്സിയുടെ ഫാമിലി ഫ്രണ്ട് കുറിച്ചിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന സമയത്ത് പീക്കെ സരഗോസയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. മോശം പ്രകടനമായിട്ടും പീക്കെയെ സൈൻ ചെയ്യാൻ ബാഴ്സയെ അന്ന് കൺവിൻസ് ചെയ്തത് മെസ്സിയായിരുന്നു എന്നാണ് ഫാമിലി ഫ്രണ്ട് പറഞ്ഞിട്ടുള്ളത്.