പിറന്നാൾ ദിനത്തിലും ഗോൾ നേടി സുവാരസ്, അത്ലെറ്റിക്കോ കുതിപ്പ് തുടരുന്നു!
തന്റെ മുപ്പത്തിനാലാം പിറന്നാൾ ദിനത്തിലും ഗോൾ വേട്ട തുടർന്ന് ലൂയിസ് സുവാരസ്. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടിയാണ് ലൂയിസ് സുവാരസ് വീണ്ടും ഗോൾ വല ചലിപ്പിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അത്‌ലറ്റിക്കോ വലൻസിയയെ പരാജയപ്പെടുത്തി.സുവാരസിന് പുറമേ ഹാവോ ഫെലിക്സ്, കൊറേയ എന്നിവരാണ് ഗോളുകൾ നേടിയത്.ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അത്ലെറ്റിക്കോ മാഡ്രിഡ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ജയത്തോടെ ലാലിഗയിൽ അത്ലറ്റിക്കോയുടെ കുതിപ്പ് തുടരുകയാണ്. 18 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് അത്ലറ്റികോ മഡ്രിഡിന്റെ സമ്പാദ്യം. ഒരു മത്സരം കൂടുതൽ കളിച്ച റയൽ മാഡ്രിഡ് 7 പോയിന്റിന് പിറകിൽ രണ്ടാമതാണ്.
🤩🔴⚪ pic.twitter.com/4NPKx21zEg
— Atlético de Madrid (@atletienglish) January 25, 2021
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ തന്നെ ഉറോസ് വലൻസിയക്ക് ലീഡ് നേടി കൊടുത്തു. എന്നാൽ ഇരുപത്തി മൂന്നാം മിനിറ്റിൽ ഫെലിക്സ് ഇതിന് മറുപടി നൽകി.ലെമാറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഫെലിക്സ് ഗോൾ കണ്ടെത്തിയത്.പിന്നീട് അമ്പത്തിനാലാം മിനിറ്റിൽ സുവാരസാണ് അത്ലെറ്റിക്കോ മാഡ്രിഡിന് ലീഡ് നേടിക്കൊടുത്തത്. ഈ ഗോളിന് വഴിയൊരുക്കിയതും ഫെലിക്സ് തന്നെയായിരുന്നു. 72-ആം മിനിറ്റിൽ കൊറേയ കൂടി ഗോൾ വല ചലിപ്പിച്ചതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയമുറപ്പിച്ചു.ലോറെന്റെയാണ് അസിസ്റ്റ് നൽകിയത്. ഈ ലീഗിൽ ഇതുവരെ 12 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്.
𝘞𝘦'𝘳𝘦 𝘨𝘰𝘯𝘯𝘢 𝘱𝘢𝘳𝘵𝘺 𝘭𝘪𝘬𝘦 𝘪𝘵'𝘴 𝘺𝘰𝘶𝘳 𝘣𝘪𝘳𝘵𝘩𝘥𝘢𝘺 🕺🏻@LuisSuarez9 x @joaofelix70❗❕
— Atlético de Madrid (@atletienglish) January 24, 2021
🔴⚪ #AúpaAtleti pic.twitter.com/PAeOpVZ9Iu