പിച്ചിച്ചി : എതിരാളികൾ ഭയപ്പെട്ടത് സംഭവിക്കുന്നു, മെസ്സി മുന്നോട്ട് !

ഇന്നലെ നടന്ന ഗ്രനാഡക്കെതിരെയുള്ള മത്സരത്തിൽ മെസ്സി ഇരട്ടഗോളുകൾ നേടിയിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളാണ് മെസ്സി ലീഗിൽ അടിച്ചു കൂട്ടിയത്. കഴിഞ്ഞ അത്‌ലെറ്റിക്കിനെതിരെയുള്ള മത്സരത്തിലും മെസ്സി ഇരട്ടഗോളുകൾ നേടിയിരുന്നു. ഇതോടെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തിൽ മെസ്സി മുന്നിലെത്തിയിരിക്കുകയാണ്. ലാലിഗയിൽ 11 ഗോളുകൾ നേടിയ മെസ്സി ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്താണ്. ലീഗിന്റെ തുടക്കത്തിൽ നിറം മങ്ങിയെങ്കിലും പിന്നീട് അതിശക്തമായ തിരിച്ചു വരവാണ് മെസ്സി കാഴ്ച്ചവെച്ചത്. ഒടുവിൽ എതിരാളികൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. മെസ്സി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രം നേടിയ മെസ്സി ഇന്ന് ഒന്നാം സ്ഥാനത്താണ്.

ജെറാർഡ് മൊറീനോ (10) ഇയാഗോ അസ്പാസ് (9) ലൂയിസ് സുവാരസ് (9) എന്നിവരാണ് തുടർസ്ഥാനങ്ങളിൽ ഉള്ളത്. ഇത്തവണയും പിച്ചിച്ചി നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് മെസ്സിക്ക് തന്നെയാണ്. ഏഴ് തവണയാണ് മെസ്സി പിച്ചിച്ചി നേടിയിട്ടുള്ളത്. ഇത് എട്ടാമത്തേതാണ് മെസ്സി ലക്ഷ്യം വെക്കുന്നത്. ഏറ്റവും കൂടുതൽ പിച്ചിച്ചി നേടിയ താരമെന്ന റെക്കോർഡ് മെസ്സിക്ക് തന്നെയാണ്. അത്‌ മാത്രമല്ല ഇന്നലത്തെ ഗോളോട് കൂടി തുടർച്ചയായ 15-ആം ലാലിഗ സീസണിലാണ് മെസ്സി നേടിയ ഗോളുകൾ രണ്ടക്ക സംഖ്യ കടക്കുന്നത്. 2007 സീസൺ മുതൽ 2021 വരെയുള്ള ലാലിഗയിൽ എല്ലാം തന്നെ മെസ്സി പത്തിന് മുകളിൽ ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *