പിച്ചിച്ചിക്കുള്ള പോരാട്ടം, ശക്തമായ തിരിച്ചു വരവ് നടത്തി മെസ്സി !
ലാലിഗയിൽ തുടക്കത്തിൽ നിറം മങ്ങിയ മെസ്സിയെയല്ല ഇപ്പോൾ കാണാനാവുക. തന്റെ ഗോളടി മികവ് വീണ്ടെടുത്ത മെസ്സിയിപ്പോൾ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.ഒമ്പത് ഗോളുകളുമായി മെസ്സിയും ഒന്നാം സ്ഥാനക്കാർക്കൊപ്പമുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലെറ്റിക്കോ ബിൽബാവോക്കെതിരെ ഇരട്ടഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഇതോടെ തന്റെ ലാലിഗയിലെ ഗോൾ നേട്ടം മെസ്സി ഒമ്പതായി ഉയർത്തി. പതിനാറ് മത്സരങ്ങളിൽ നിന്നാണ് മെസ്സി ഇത്രയും ഗോളുകൾ കണ്ടെത്തിയത്. സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്, ഇയാഗോ അസ്പാസ്, ജെറാർഡ് മൊറീനോ എന്നിവർക്കൊപ്പം ആദ്യസ്ഥാനം പങ്കിടുകയാണ് മെസ്സി. ഈ നാലു താരങ്ങളും ഒമ്പത് ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതിൽ മെസ്സി രണ്ട് പെനാൽറ്റി ഗോളുകൾ നേടിയപ്പോൾ അസ്പാസ് മൂന്നും മൊറീനോ നാലും പെനാൽറ്റി ഗോളുകൾ നേടി. എന്നാൽ സുവാരസാവട്ടെ ഒരു പെനാൽറ്റി ഗോൾ പോലുമില്ലാതെയാണ് ഒമ്പത് ഗോളുകൾ നേടിയത്.
Messi is back the Pichichi race ⚽🔝https://t.co/g4plD743lO pic.twitter.com/oWobMrCtFC
— MARCA in English (@MARCAinENGLISH) January 7, 2021
ഈ സീസണിലെ ആദ്യ ആറു മത്സരത്തിൽ ഒരു ഗോൾ മാത്രമായിരുന്നു മെസ്സിക്ക് നേടാൻ സാധിച്ചിരുന്നത്. എന്നാൽ പിന്നീട് മെസ്സി ശക്തമായ തിരിച്ചു വരവ് നടത്തുന്നതാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചു. ഈ മത്സരങ്ങളിൽ ഹുയസ്ക്കക്കെതിരെ മാത്രമാണ് മെസ്സിക്ക് ഗോൾ നേടാനാവാതെ പോയത്.ഏഴ് തവണ പിച്ചിച്ചി നേടിയ താരമാണ് മെസ്സി. എട്ടാം തവണത്തെ ട്രോഫിയാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. അതേസമയം ലീഗിലെ അസിസ്റ്റുകളുടെ എണ്ണത്തിൽ ഇയാഗോ അസ്പാസ് ആണ് മുന്നിൽ. ആറു അസിസ്റ്റുകൾ താരം നൽകികഴിഞ്ഞു. അഞ്ച് അസിസ്റ്റുമായി ബെൻസിമ പിറകിലുണ്ട്. എട്ട് ഗോളുകൾ ഉള്ള ബെൻസിമയും പിച്ചിച്ചിക്ക് വേണ്ടിയുള്ള പോരാട്ടത്തിലുണ്ട്.
🤩@Pedri volvió a ser uno de los destacados en la victoria del Barça en San Mamés, con gol y asistencia
— Mundo Deportivo (@mundodeportivo) January 6, 2021
✍️ por @jbatalla7 https://t.co/0omXFX2jzZ