പിഎസ്ജി വിട്ട് ബാഴ്സയിലേക്ക് ചേക്കേറാൻ ശ്രമിച്ചതിന്റെ കാരണം വെളിപ്പെടുത്തി നെയ്മർ!
2017-ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിലേക്കെത്തിയത്.ലോകറെക്കോർഡ് തുകയായിരുന്നു താരത്തിന് വേണ്ടി പിഎസ്ജി മുടക്കിയിരുന്നത്.എന്നാൽ നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് റൂമറുകൾ ഓരോ ട്രാൻസ്ഫർ ജാലകങ്ങളും സജീവമായിരുന്നു.പ്രത്യേകിച്ച് 2019-ൽ പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ ജൂനിയർ തന്നെ വെളിപ്പെടുത്തിയിരുന്നു.എന്നാൽ പിന്നീടത് സാധ്യമാവാതെ പോവുകയായിരുന്നു.
ഏതായാലും എന്തുകൊണ്ടാണ് അന്ന് പിഎസ്ജി വിട്ടു കൊണ്ട് ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചത് എന്നുള്ളതിന്റെ കാരണമിപ്പോൾ നെയ്മർ ജൂനിയർ വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് പിഎസ്ജിയുമായുള്ള പ്രശ്നങ്ങൾ കൊണ്ടല്ലെന്നും മറിച്ച് മറ്റേതെങ്കിലും ക്ലബ്ബിൽ ആയിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നിയത് കൊണ്ടാണ് എന്നാണ് നെയ്മർ പറഞ്ഞിരിക്കുന്നത്.നെയ്മർ,ദി പെർഫെക്റ്റ് കേയോസ് എന്ന ഡോക്യൂമെന്ററിയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
Neymar Reveals the Real Reason Behind the Aspiration to Re-Join Barcelona in 2019 https://t.co/2Y7doochWy
— PSG Talk (@PSGTalk) January 25, 2022
” ഞാൻ പിഎസ്ജി വിടാനുള്ള തീരുമാനം എടുത്തത് ക്ലബുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടോ അതല്ലെങ്കിൽ ആരാധകരുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടോ അല്ല.മറിച്ച് മറ്റേതെങ്കിലും ക്ലബ്ബിൽ ആയിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ എന്ന തോന്നലുണ്ടായത് കൊണ്ടാണ്. ഞാൻ ഇതുവരെ പിഎസ്ജി ആരാധകർക്കെതിരായോ ക്ലബ്ബിനെതിരായോ ഒന്നും ചെയ്തിട്ടില്ല. ഒരിക്കലും അങ്ങനെ ആയിരുന്നില്ല,മറിച്ച് ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.നമ്മൾ എല്ലാവരും ഒരേ പക്ഷക്കാരാണ്.ഒരേ ജേഴ്‌സിയിലാണ് നമ്മൾ പോരാടുന്നത്. ഞാൻ ഇവിടെയുള്ളത് ടീമിനെ സഹായിക്കാനാണ് “ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
നെയ്മർ പിഎസ്ജി വിടുമെന്നുള്ള റൂമറുകൾ പിന്നീടും തുടർന്നിരുന്നു.എന്നാൽ 2021 സമ്മറിൽ നെയ്മർ പിഎസ്ജിയുമായുള്ള കരാർ പുതുക്കുകയായിരുന്നു.നിലവിൽ 2025 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായി കരാറുള്ളത്.