പിഎസ്ജി താരത്തെ ടീമിലെത്തിക്കാൻ അത്ലറ്റിക്കോ!
അത്ലറ്റിക്കോയുടെ സ്പാനിഷ് താരമായ സോൾ നിഗസ് ക്ലബ് വിടാനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയാണ് താരത്തിന് ഇപ്പോൾ ശക്തമായി രംഗത്തുള്ളത്.താരത്തെ ലോണിൽ എത്തിക്കാനുള്ള ഓപ്ഷനും നിലവിൽ ചെൽസി പരിഗണിക്കുന്നുണ്ട്. സോൾ അത്ലറ്റിക്കോ വിടുകയാണെങ്കിൽ വെയ്ജ് ബില്ലിൽ ക്ലബ്ബിന് വലിയൊരു ആശ്വാസം ലഭിക്കും.
Atletico Madrid aren't the only club keen on Pablo Sarabia's services, however. Real Sociedad and Sevilla are both interested in him, and it's thought that Atletico are hamstrung by having to wait for Saul to secure his departure before gunning for him. https://t.co/m1sGK1HCZK
— Football España (@footballespana_) August 24, 2021
അത്കൊണ്ട് തന്നെ പിഎസ്ജിയുടെ സ്പാനിഷ് താരമായ പാബ്ലോ സറാബിയയെ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിമയോണിയും സംഘവും. പിഎസ്ജി ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടികയിലുള്ള താരമാണ് പാബ്ലോ സറാബിയ.വൻ താരനിര സ്വന്തമായുള്ള പിഎസ്ജിയിൽ സറാബിയക്ക് അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്. അത്കൊണ്ട് തന്നെ താരവും പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്. താരത്തെ ലോണിൽ കൈമാറാനും പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ സമ്മതം മൂളിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അത്ലറ്റിക്കോ മാത്രമല്ല നിലവിൽ താരത്തിനായി രംഗത്തുള്ളത്.റയൽ സോസിഡാഡ്, സെവിയ്യ എന്നിവരും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സിമയോണിക്ക് കീഴിൽ കളിക്കുന്നതിനായിരിക്കും താരം മുൻഗണന നൽകുക.റയലിലൂടെ കരിയർ ആരംഭിച്ച സറാബിയ ഗെറ്റാഫെ,സെവിയ്യ എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.