പിഎസ്ജിയോട് ബഹുമാനമാണ്, ജനുവരിയിൽ എംബപ്പേയെ കുറിച്ച് വാർത്തയുണ്ടാവുമെന്ന പ്രസ്താവന വിശദീകരിച്ച് പെരസ്!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് വേണ്ടി റയൽ നല്ല രൂപത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. പിഎസ്ജി താരത്തെ വിട്ടു നൽകാതിരിക്കുകയായിരുന്നു. മാത്രമല്ല എംബപ്പേ തന്നെ കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.അടുത്ത വർഷം കരാർ അവസാനിക്കുന്ന എംബപ്പേ റയൽ ഫ്രീയായി റാഞ്ചുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിന പെരസ് ഒരു പ്രസ്താവന നടത്തിയിരുന്നു. ജനുവരിയിൽ എംബപ്പേയെ കുറിച്ച് ഒരു വാർത്തയുണ്ടാവും എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.
” ജനുവരിയിൽ എംബപ്പേയെ കുറിച്ച് ഒരു വാർത്തയുണ്ടാവും.ജനുവരി 1 ആവുമ്പോഴേക്കും എല്ലാം പരിഹരിക്കപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതായിരുന്നു എൽ ഡിബേറ്റിനോട് പെരസ് പറഞ്ഞത്.
Florentino Perez clarifies comments on January Mbappe news https://t.co/BdifVwak5I
— Murshid Ramankulam (@Mohamme71783726) October 6, 2021
എന്നാൽ എംബപ്പേ ജനുവരിയിൽ തന്നെ റയലിലേക്ക് എത്തുമെന്നുള്ള രൂപത്തിലാണ് ഈ വാർത്ത പരന്നത്. ഇതോടെ കൂടുതൽ വിശദീകരണവുമായി പെരസ് വീണ്ടും രംഗത്ത് വന്നു.
” എന്റെ വാക്കുകൾ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.തീർച്ചയായും ഞാൻ പറഞ്ഞത് നമ്മൾ അടുത്ത വർഷം വരെ കാത്തിരിക്കണം എന്നാണ്.അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിയേണ്ടതുണ്ട്.പിഎസ്ജിയോട് ഞങ്ങൾക്ക് ബഹുമാനം മാത്രമേയൊള്ളൂ. ഞങ്ങളും പിഎസ്ജിയും തമ്മിൽ നല്ല ബന്ധത്തിലാണ് ഉള്ളത് ” പെരസ് പറഞ്ഞു.
ഏതായാലും തന്റെ ലക്ഷ്യം റയൽ ആണ് എന്നുള്ള കാര്യം നേരത്തെ തന്നെ എംബപ്പേ തുറന്നു പറഞ്ഞിരുന്നു.