പിഎസ്ജിയോടേറ്റ തോൽവിയേക്കാൾ കൂടുതൽ ഇതെന്നെ അസ്വസ്ഥനാക്കുന്നു: കൂമാൻ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ താരതമ്യേന ദുർബലരായ കാഡിസിനോട് സമനില വഴങ്ങിയിരുന്നു. സ്വന്തം മൈതാനത്ത്‌ വെച്ച് നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് ബാഴ്‌സ സമനിലയിൽ കുരുങ്ങിയത്. ലാലിഗയിൽ ഒന്നാം സ്ഥാനക്കാരായ അത്ലെറ്റിക്കോ തോൽവി വഴങ്ങിയിരുന്നു. അത്കൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള സുവർണ്ണാവസരമാണ് ബാഴ്സ കളഞ്ഞു കുളിച്ചത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ കൂമാൻ. താൻ തീർത്തും അസ്വസ്ഥനാണ് എന്നാണ് കൂമാൻ അറിയിച്ചത്. പിഎസ്ജിയോടേറ്റ തോൽവിയേക്കാൾ കൂടുതൽ ഈ സമനില തന്നെ അസ്വസ്ഥനാക്കുന്നു എന്നാണ് കൂമാൻ മത്സരശേഷം അറിയിച്ചത്.

” വിജയിക്കാൻ കഴിയുന്ന മത്സരങ്ങൾ പോലും ഞങ്ങൾ വിജയിക്കുന്നില്ല. ഞാൻ തീർത്തും നിരാശനാണ്.അത്ലെറ്റിക്കോ പരാജയപ്പെട്ടതിന് ശേഷമുള്ള സുവർണ്ണാവസരമായിരുന്നു ഇത്‌.ഈ സമനില വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ പിഎസ്ജിയോടേറ്റ തോൽവിയെക്കാൾ കൂടുതൽ ഇതെന്നെ അസ്വസ്ഥമാക്കുന്നു.രണ്ട് പോയിന്റുകൾ കളയാൻ ഞങ്ങൾ അനുവദിക്കാൻ പാടില്ലായിരുന്നു.ഓരോ താരങ്ങളെയും കുറ്റപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.ക്വാളിറ്റിയുടെ കാര്യം എടുത്തു നോക്കുകയാണെങ്കിൽ ഞങ്ങൾ വിജയിക്കേണ്ടതാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *