പിഎസ്ജിയുടെ മെസ്സി പ്രൊജക്റ്റ്‌, സംശയങ്ങൾ ഇപ്പോഴും ബാക്കി !

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. ബാഴ്‌സ സൂപ്പർ താരം ലയണൽ മെസ്സിയെ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ തങ്ങൾ മുൻനിരയിൽ തന്നെ ഉണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ഇതോടെ മെസ്സിക്ക് വേണ്ടി പിഎസ്ജി രംഗത്തുണ്ടാവുമെന്ന സ്ഥിരീകരണം ലഭിക്കുകയായിരുന്നു. എന്നാലും പിഎസ്ജിയുടെ മെസ്സി പ്രൊജക്റ്റിൽ ഇപ്പോഴും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. അത്‌ പിഎസ്ജിയുടെ ഉടമസ്ഥർക്കാണ്. ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിഎസ്ജി ഉടമകൾക്ക്‌ സാമ്പത്തികപരമായ കാര്യത്തിലാണ് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നത്.

ഒന്നാമതായി മെസ്സിയെ ഫ്രീ ഏജന്റ് ആയി ലഭിക്കുമെങ്കിലും ഭീമമായ തുക താരത്തിന് സാലറിയിനത്തിൽ പിഎസ്ജി നൽകേണ്ടി വരും. നിലവിൽ എംബാപ്പെ, നെയ്മർ എന്നിവർക്ക്‌ വലിയൊരു തുക പിഎസ്ജി സാലറിയായി നൽകുന്നുണ്ട്. അപ്പോൾ മൂവ്വരെയും കൂടി മുന്നോട്ട് കൊണ്ടു പോവണമെങ്കിൽ പണമൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.

രണ്ടാമതായി എല്ലാ ക്ലബുകളെയും ബാധിച്ച സാമ്പത്തികപ്രതിസന്ധി പിഎസ്ജിയെയും ബാധിച്ചിട്ടുണ്ട്. കോവിഡ് മൂലം നേരിടേണ്ടി വന്ന സാമ്പത്തികഞെരുക്കം ഖത്തർ കമ്പനികളെയും ബാധിച്ചിട്ടുണ്ട്.

മൂന്നാമതായി ഇത്രയും ഭീമമായ തുക ഇറക്കിയാൽ തന്നെ യുവേഫയുടെ എഫ്എഫ്പി നിയമങ്ങൾ ലംഘിക്കപ്പെടാതെ നോക്കണം. നെയ്മർ-എംബാപ്പെ-മെസ്സി എന്നിവർക്ക്‌ പുറമേ മറ്റുള്ളവരുടെ സാലറി കൂടി നൽകി വരുമ്പോൾ എഫ്എഫ്പി റൂൾസ് തെറ്റാൻ സാധ്യതയുണ്ട്. ഏതായാലും ഈ പ്രതിസന്ധികളെയൊക്കെ മറികടന്നു വേണം പിഎസ്ജിക്ക്‌ മെസ്സിയെ സൈൻ ചെയ്യാൻ.

Leave a Reply

Your email address will not be published. Required fields are marked *