പിഎസ്ജിപ്പേടി, താരങ്ങളെ സുരക്ഷിതരാക്കി റയൽ!
പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ. എന്നാൽ എംബപ്പേയെ റയൽ സമീപിച്ചതുമായി ബന്ധപ്പെട്ട് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ റയലിനെതിരെ രൂക്ഷവിമർശനമുയർത്തിയിരുന്നു. ബഹുമാനമില്ലാത്ത, അംഗീകരിക്കാനാവാത്ത,നിയമപരമല്ലാത്ത പ്രവർത്തിയാണ് റയലിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് ഇതേ കുറിച്ച് ലിയനാർഡോ പറഞ്ഞത്. ചുരുക്കത്തിൽ റയലും പിഎസ്ജിയുമിപ്പോൾ രണ്ട് തട്ടിലാണ്. മുൻ കാല അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ പിഎസ്ജി പലപ്പോഴും തങ്ങളുടെ എതിരാളികൾക്ക് പാരയായിട്ടുള്ള സംഭവവികാസങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണം എഫ്സി ബാഴ്സലോണ തന്നെയാണ്. പിഎസ്ജിയുടെ താരമായ മാർക്കോ വെറാറ്റിക്ക് വേണ്ടി ബാഴ്സ ശ്രമിച്ചിരുന്നുവെങ്കിലും പിഎസ്ജി വിട്ട് നൽകിയിരുന്നില്ല. തുടർന്ന് നെയ്മർ ജൂനിയറെ പിഎസ്ജി ബാഴ്സയിൽ നിന്നും സ്വന്തമാക്കിയിരുന്നു.കൂടാതെ വൈനാൾഡത്തേയും ഹൈജാക്ക് ചെയ്തു. ഒടുവിൽ ലയണൽ മെസ്സിയെ വരെ പിഎസ്ജി സ്വന്തമാക്കി. ചുരുക്കത്തിൽ ട്രാൻസ്ഫർ മാർക്കറ്റിലെ പിഎസ്ജിയെ പേടിക്കണമെന്നർത്ഥം.
PSG signed Neymar after Barcelona had pushed for Verratti. 👀https://t.co/g3boGpNnEW
— MARCA in English (@MARCAinENGLISH) August 26, 2021
അത്കൊണ്ട് തന്നെ റയൽ തങ്ങളുടെ താരങ്ങളെയെല്ലാം സുരക്ഷിതമാക്കി കഴിഞ്ഞു എന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക. അതായത് റയൽ ഒട്ടുമിക്ക താരങ്ങളുടെയും കരാർ പുതുക്കി നിലനിർത്തി കഴിഞ്ഞു എന്നാണ് മാർക്ക പറഞ്ഞു വെക്കുന്നത്. പുതുതായി സൂപ്പർ താരം ഫെഡേ വാൽവെർദേയുടെ കരാറാണ് റയൽ പുതുക്കിയത്.മാത്രമല്ല ഒട്ടുമിക്ക താരങ്ങൾക്കും വമ്പൻ റിലീസ് ക്ലോസാണ് റയൽ വെച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ റയൽ പുതുക്കിയ കരാറുകൾ ഇങ്ങനെയാണ്.
Luka Modric (until 2022), Lucas Vazquez (2024), Nacho Fernandez (2023), Dani Carvajal (2025), Thibaut Courtois (2026), Karim Benzema (2023) and Fede Valverde (2027).
ഇനി അടുത്ത വർഷം കേവലം നാല് താരങ്ങൾ മാത്രമേ ഫ്രീ ഏജന്റ് ആവുകയൊള്ളൂ.ഇങ്ങനെ ഫ്രീ ഏജന്റ് ആവുന്ന ഇസ്ക്കോ, മാഴ്സെലോ, ബെയ്ൽ എന്നിവരെ നിലനിർത്താൻ റയലിന് പദ്ധതിയില്ല. അതേസമയം 36-കാരനായ മോഡ്രിച്ചിന്റെ കാര്യത്തിൽ റയൽ തീരുമാനം എടുത്തിട്ടില്ല. ചുരുക്കത്തിൽ ട്രാൻസ്ഫറുകളുടെ കാര്യത്തിൽ ഇനി റയലിന് പേടിക്കേണ്ട എന്നാണ് മാർക്ക സൂചിപ്പിക്കുന്നത്.