പണമല്ല പ്രശ്നം, ബാഴ്സയാണ്, അല്ലെങ്കിൽ സൗദിയിലേക്ക് പോയേനെ :തുറന്നുപറഞ്ഞ് ലയണൽ മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് അടുത്ത സീസണിൽ കളിക്കുക. ലയണൽ മെസ്സി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് തനിക്ക് ബാഴ്സലോണയിലേക്ക് എത്താൻ സാധിച്ചില്ല? എന്തുകൊണ്ട് ഇന്റർ മിയാമിയെ തിരഞ്ഞെടുത്തു എന്നുള്ളതിന്റെ കാരണങ്ങളൊക്കെ ലയണൽ മെസ്സി വ്യക്തമാക്കിയിട്ടുണ്ട്.ഒരുപാട് കാര്യങ്ങളെക്കുറിച്ച് മെസ്സി മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

പണം ഒരിക്കലും ഒരു തടസ്സമായിട്ടില്ലെന്നും പണമാണ് പ്രശ്നമെങ്കിൽ താൻ സൗദി അറേബ്യയിലേക്ക് പോയിരുന്നു എന്നുള്ള കാര്യം മെസ്സി വെളിപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല തന്നെ തിരികെയെത്തിക്കാൻ വേണ്ടി ബാഴ്സ പരമാവധി ശ്രമിച്ചുവോ എന്നുള്ള കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും മെസ്സി കുറ്റപ്പെടുത്തി.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സാധ്യമായതെല്ലാം എഫ്സി ബാഴ്സലോണ ഈ വിഷയത്തിൽ ചെയ്തുവോ എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരുവിധ ഉറപ്പുകളും ഇല്ല. ബാഴ്സയിലേക്ക് ഞാൻ തിരികെ എത്താൻ ആഗ്രഹിക്കാത്ത ചില ആളുകൾ ബാഴ്സയുടെ ക്ലബ്ബിന് അകത്തു തന്നെയുണ്ട്. അത് ക്ലബ്ബിന് നെഗറ്റീവ് ആവും എന്ന് അവർ വിചാരിക്കുന്നു.പണം ഒരിക്കലും എന്റെ കാര്യത്തിൽ ഒരു പ്രശ്നമല്ല.ബാഴ്സയോട് കോൺട്രാക്ട് പോലും ചർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഒരു ഒഫീഷ്യൽ ഓഫർ എനിക്ക് അവർ നൽകിയിട്ടില്ല. സാലറിയെ കുറിച്ച് ഞങ്ങൾ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. പണം എനിക്കൊരു പ്രശ്നമായിരുന്നുവെങ്കിൽ ഞാൻ സൗദി അറേബ്യയിലേക്ക് പോകുമായിരുന്നു “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

ബാഴ്സ തനിക്ക് വേണ്ടി പരമാവധി ശ്രമങ്ങൾ നടത്തിയില്ല, ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ബാഴ്സ ശ്രമിച്ചില്ല എന്ന് തന്നെയാണ് മെസ്സി ഇപ്പോൾ കുറ്റപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *