പകരക്കാരനായി വന്നു കൊണ്ട് മായാജാലം കാണിച്ച് മെസ്സി, ബാഴ്‌സയുടെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതെ മെസ്സി സൈഡ് ബെഞ്ചിലിരുന്നപ്പോൾ പല ആരാധകരും നെറ്റിചുളിച്ചിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന മെസ്സിയുടെ മാന്ത്രികപ്രകടനമാണ് പിന്നീട് ആരാധകർക്ക് കാണാൻ സാധിച്ചത്. ഇരട്ടഗോളുകൾ നേടിയ മെസ്സി ഗ്രീസ്‌മാൻ നേടിയ ഗോളിൽ പങ്കുവഹിക്കുകയും ചെയ്തു. മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ റയൽ ബെറ്റിസിനെ തകർത്തു വിട്ടത്. തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടുന്ന താരമാവാനും മെസ്സിക്ക് സാധിച്ചു. 8.3 ആണ് സൂപ്പർ താരത്തിന്റെ പ്രകടനത്തിന് ലഭിച്ച റേറ്റിംഗ്. ബാഴ്‌സ നിരയിൽ തിളങ്ങിയ ഗ്രീസ്‌മാനും മികച്ച റേറ്റിംഗ് സ്വന്തമാക്കി. 8.0 ആണ് ഗ്രീസ്‌മാന്‌ ഇന്നലെ ലഭിച്ച റേറ്റിംഗ്. ബാഴ്‌സയുടെ പ്രകടനത്തിന് 7.05 റേറ്റിംഗ് ലഭിച്ചപ്പോൾ റയൽ ബെറ്റിസിന് 6.18 ആണ് റേറ്റിംഗ് ലഭിച്ചത്.ഇന്നലത്തെ മത്സരത്തിലെ ബാഴ്‌സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 7.05
ഗ്രീസ്‌മാൻ : 8.0
ഫാറ്റി : 6.5
ഡെംബലെ : 7.6
ബുസ്ക്കെറ്റ്സ് : 7.3
ഡിജോങ് : 6.9
പെഡ്രി : 7.3
ആൽബ : 6.9
ലെങ്ലെറ്റ്‌ : 6.6
പിക്വേ : 6.7
റോബെർട്ടോ : 8.0
ടെർസ്റ്റീഗൻ : 6.7
ട്രിൻക്കാവോ : 6.8-സബ്
ബ്രൈത്വെയിറ്റ് : 6.2-സബ്
പ്യാനിക്ക് : 6.3-സബ്
മെസ്സി : 8.3-സബ്

Leave a Reply

Your email address will not be published. Required fields are marked *