നെയ്മർ ബാഴ്സയിൽ തിരികെയെത്തിയേനെ, പക്ഷെ..! തുറന്ന് പറഞ്ഞ് അബിദാൽ

2017-ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. തുടർന്ന് ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്താൻ നെയ്മർ ആഗ്രഹിച്ചിരുന്നു എന്ന് മാത്രമല്ല ബാഴ്സ തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഏതായാലും അത്‌ ഫലം കണ്ടിരുന്നില്ല. പക്ഷെ ഗ്രീസ്‌മാനെ ബാഴ്സ സൈൻ ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ നെയ്മർ തീർച്ചയായും ബാഴ്സയിൽ തിരികെയെത്തിയേനെ എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ബാഴ്സ മുൻ ടെക്നിക്കൽ സെക്രട്ടറിയായ എറിക് അബിദാൽ.കഴിഞ്ഞ ദിവസം ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2019-ലെ സമ്മറിലായിരുന്നു ഗ്രീസ്‌മാൻ ബാഴ്സയിൽ എത്തിയത്.

” ട്രാൻസ്ഫർ ജാലകം അടക്കുന്നതിന്റെ പത്ത് ദിവസങ്ങൾക്ക് മുമ്പ് ഞാനും ബാഴ്സ സിഇഒയും ചേർന്ന് പാരീസിൽ എത്തി പിഎസ്ജി സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയെ കണ്ടിരുന്നു.ഞങ്ങൾ നെയ്മറെ പറ്റിയായിരുന്നു സംസാരിച്ചിരുന്നത്.ഞങ്ങൾ അങ്ങോട്ട് പോയത് നെയ്മറെ സൈൻ ചെയ്യാൻ വേണ്ടിയായിരുന്നു.പക്ഷെ ഞങ്ങൾ ഗ്രീസ്‌മാനെ സൈൻ ചെയ്തില്ലായിരുന്നുവെങ്കിൽ തീർച്ചയായും നെയ്മർ ബാഴ്സയിൽ തന്നെ തിരികെയെത്തിയേനെ.കാരണം ഞങ്ങൾക്ക് ഒരു വിങറെയായിരുന്നു ആവിശ്യം.നെയ്മർ ബാഴ്സയിൽ ഉണ്ടായിരുന്ന സമയത്ത് മികച്ച രീതിയിലായിരുന്നു ” അബിദാൽ തുടർന്നു.

” ഇത് ഗ്രീസ്‌മാനെയും നെയ്മറെയും പറ്റിയുള്ള താരതമ്യം അല്ല.ആ പൊസിഷന്റെ പ്രശ്നമായിരുന്നു. ഞങ്ങൾക്ക് ഏറ്റവും ആവിശ്യം ഒരു വിങറെയായിരുന്നു.അത്പോലെ തന്നെ നെയ്മർ ബാഴ്സക്കെതിരെ നൽകിയ കേസും ഇതിന് വിനയായി.അത്‌ എളുപ്പമായിരുന്നില്ല.നെയ്മർ തിരികെ എത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു. ഏതായാലും നെയ്മറെ തിരികെ എത്തിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു ” അബിദാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *