നെയ്മർ ബാഴ്സയിലേക്ക്? സ്വാധീനിക്കുന്നത് ഈ അഞ്ച് ഘടകങ്ങൾ!

സൂപ്പർ താരം നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമെന്ന വാർത്തകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ല. ബാഴ്സയിലേക്ക് തിരികെ എത്താനുള്ള മോഹം ഇപ്പോഴും നെയ്മർ ഉപേക്ഷിച്ചിട്ടില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ കണ്ടെത്തൽ. അതിനെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങളെ വിശകലനം ചെയ്തിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട്. അവകൾ താഴെ നൽകുന്നു.

1-കരാർ പുതുക്കുന്നത് വൈകിപ്പിക്കുന്ന നെയ്മർ

പിഎസ്ജിയുമായുള്ള കരാർ 2026 വരെ പുതുക്കാനുള്ള നടപടികൾ നെയ്മർ പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ നെയ്മർ ഇതുവരെ ഔദ്യോഗികമായി കരാർ പുതുക്കിയിട്ടില്ല. താരം മനഃപൂർവം വൈകിക്കുകയാണ് എന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതിന് കാരണം നെയ്മറുടെ ബാഴ്സയിലേക്ക് തിരികെ എത്താനുള്ള മോഹം തന്നെയാണ്.

2- ലാപോർട്ടയുടെ വരവ്

ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയ ലാപോർട്ട അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അതിനാൽ തന്നെ ലാപോർട്ടയുടെ പരിഗണനയിൽ ഉള്ള പേരുകളിൽ ഒന്ന് നെയ്മറാണ്. ബാഴ്സയെ അറിയുന്ന നെയ്മർ വന്നാൽ മറ്റുള്ള താരങ്ങളെക്കാൾ കൂടുതൽ ഇമ്പാക്ട് ഉണ്ടാവുമെന്നാണ് ലാപോർട്ട വിശ്വസിക്കുന്നത്.

3- ഈ സമ്മറിൽ തന്നെ പിഎസ്ജി തീരുമാനമെടുക്കും.

നെയ്മർ കരാർ പുതുക്കാതെ ബാഴ്സയിലേക്ക് പോവണമെന്നുള്ള നിലപാടിൽ ഉറച്ചു നിന്നാൽ താരത്തെ ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ കൈവിടാൻ പിഎസ്ജി നിർബന്ധിതരാവും. എന്തെന്നാൽ അടുത്ത വർഷം താരം ഫ്രീ ഏജന്റ് ആവും. അങ്ങനെ ആയിക്കൊണ്ട് ടീം വിട്ടാൽ വലിയ സാമ്പത്തികനഷ്ടം പിഎസ്ജിക്ക് സംഭവിക്കും.

4-ബാഴ്‌സയിലെ സാമ്പത്തികപ്രശ്നങ്ങൾ.

നിലവിൽ ബാഴ്സക്ക് സാമ്പത്തികപ്രശ്നങ്ങൾ ഉണ്ട്. അത്കൊണ്ട് തന്നെ നെയ്മർ ചില വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വരും.ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയതിനു ശേഷം മാത്രമേ ബാഴ്സ നെയ്മറുടെ കാര്യത്തിൽ തീരുമാനമെടുക്കുകയൊള്ളൂ.

5-മെസ്സിക്ക് വേണ്ടിയുള്ള ഒരു കോമ്പിറ്റേറ്റീവ് ടീം.

കരാർ പുതുക്കണമെങ്കിൽ കരുത്തുറ്റ ഒരു ടീം വേണമെന്ന് നിലപാടാണ് നിലവിൽ മെസ്സിക്കുള്ളത്. നെയ്മറെ തിരികെ എത്തിക്കണമെന്നുള്ളത് മെസ്സി മുമ്പ് തന്നെ ആവിശ്യപ്പെട്ട കാര്യമാണ്.അത്കൊണ്ട് തന്നെ മെസ്സിയെ കൺവിൻസ്‌ ചെയ്യിക്കാൻ നെയ്മറുടെ കാര്യം കൂടി ബാഴ്‌സ പരിഗണിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *