നെയ്മർക്ക് വേണ്ടി നാലു താരങ്ങളെ ഓഫർ ചെയ്ത് ബാഴ്സ !

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ തിരികെയെത്തിക്കാനുള്ള ബാഴ്സയുടെ ശ്രമങ്ങൾ അന്ത്യമില്ല. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം തങ്ങളുടെ നാല് താരങ്ങളെ ബാഴ്സ പിഎസ്ജിക്ക് വാഗ്ദാനം ചെയ്തതായാണ്. ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത് കറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ്. ഈ ട്രാൻസ്ഫറിൽ ബാഴ്സ വിൽക്കാൻ ഉദ്ദേശിക്കുന്ന നാല് താരങ്ങളെയാണ് പിഎസ്ജിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിൽ ഇന്റർമിലാൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെയും ബാഴ്സ നോട്ടമിടുന്നുണ്ട്. എന്നാൽ ആവിശ്യമായ പണം കയ്യിലില്ലാത്തതാണ് ബാഴ്സ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിനാലാണ് താരങ്ങളെ വാഗ്ദാനം ചെയ്ത് നെയ്മറെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. പക്ഷെ ഇത് പിഎസ്ജി സ്വീകരിക്കുമോ എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്.

ബാഴ്സയുടെ ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോ, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഇവാൻ റാക്കിറ്റിച്ച് എന്നിവരാണ് ഈ നാല് പേർ എന്നാണ് മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ക്ലബിൽ ഈ നാലു താരങ്ങളും ക്ലബ് വിടുന്നതുമായുള്ള ബന്ധപ്പെട്ട ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. നിലവിൽ നെയ്മറുടെ കരാർ 2022 വരെയാണ്. അത് പുതുക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും താരം ഇതുവരെ വഴങ്ങിയിട്ടില്ല. ബാഴ്‌സയിലേക്ക് ചേക്കേറാൻ നെയ്മർക്ക് ആഗ്രഹമുണ്ടെങ്കിലും സാധ്യതകൾ വിദൂരമാണ്. ഈ നാല് താരങ്ങളെ വെച്ചുള്ള ഓഫറും പിഎസ്ജി തള്ളികളയാൻ തന്നെയാണ് സാധ്യതകൾ. താരത്തെ വിൽക്കാൻ താല്പര്യമില്ലെന്ന് മുൻപ് പിഎസ്ജി തന്നെ അറിയിച്ചതാണ്. മുൻപ് പണമായി തന്നാൽ മാത്രമേ നെയ്മറെ കൈമാറുകയൊള്ളൂയെന്നും താരകൈമാറ്റത്തിന് താല്പര്യമില്ലെന്നും പിഎസ്ജി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *