നെയ്മറെ പരിശീലിപ്പിക്കാൻ കാത്തിരിക്കുന്നുവെന്ന് സെറ്റിയൻ
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ പരിശീലിപ്പിക്കാൻ താൻ കാത്തിരിക്കുന്നുവെന്നും താൻ ഇഷ്ടപ്പെടുന്ന കാര്യമാണ് അതെന്നും ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയൻ. കഴിഞ്ഞ ദിവസം ബീയിങ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നെയ്മറെ കുറിച്ച് മനസ്സ് തുറന്നത്. നെയ്മറെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നാണ് സെറ്റിയൻ പറഞ്ഞത്. കൂടാതെ ബാഴ്സ നോട്ടമിടുന്ന ലൗറ്ററോ മാർട്ടിനെസിനെ കുറിച്ചും മിറാലെം പ്യാനിക്കിനെ കുറിച്ചും സെറ്റിയൻ അഭിപ്രായം പറഞ്ഞു. ഇരുവരും നല്ല ടാലെന്റുള്ള താരങ്ങളാണെന്നും ഇരുവരും ബാഴ്സയിൽ എത്തിയത്തുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും സെറ്റിയൻ കൂട്ടിച്ചേർത്തു.
🎙 [SPORT] | "I would love to coach Neymar" – Quique Setien analyzed the present and future of Barça pic.twitter.com/sxJnCc5Zpg
— BarçaTimes (@BarcaTimes) May 22, 2020
” നെയ്മറെ പരിശീലിപ്പിക്കാൻ കാത്തിരിക്കുന്ന, അതിനെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. തീർച്ചയായും അദ്ദേഹം പകരം വെക്കാനില്ലാത്ത അസാമാന്യമായ ഒരു പ്രതിഭയാണ്. താരത്തെ ഒരു ദിവസം പരിശീലിപ്പിക്കാനാവുമെന്നാണ് ഞാൻ വിചാരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിയെ പരിശീലിപ്പിക്കുക എന്ന സ്വപ്നം ഞാൻ സാക്ഷാൽകരിച്ചു.ബാഴ്സയിലേക്ക് ഏത് താരങ്ങൾ വന്നാലും അവരെയൊക്കെ പരിശീലിപ്പിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ ” സെറ്റിയൻ അഭിമുഖത്തിൽ പറഞ്ഞു.
🗣️ Barcelona boss Quique Setien:
— Goal (@goal) May 23, 2020
"I'd love to be able to coach him someday as he is a top-class player. To be honest, I've fulfilled a dream in coaching (Lionel) Messi, but I'd be absolutely delighted if Neymar joined us." pic.twitter.com/VSTBn7CjNH
ലോകറെക്കോർഡ് തുകക്ക് ബാഴ്‌സയിൽ നിന്നും പിഎസ്ജിയിലേക്ക് കൂടുമാറിയ താരമാണ് നെയ്മർ ജൂനിയർ. എന്നാൽ പിന്നീട് താരത്തിന് ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം മുളക്കുകയായിരുന്നു. ബാഴ്സക്കും താരത്തെ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ നെയ്മർ ബാഴ്സയിലെത്താനുള്ള സാധ്യതകൾ കുറവാണ്. ഈ സീസണിൽ ലീഗിൽ പതിമൂന്നു ഗോളുകൾ നേടാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. പിന്നീട് കോവിഡ് കാരണം ലീഗ് റദ്ദാക്കുകയും പിഎസ്ജിയെ ചാമ്പ്യൻമാരാക്കി പ്രഖ്യാപിക്കുകയും ചെയ്തു.
“We’re talking about a top-class player”
— MARCA in English (@MARCAinENGLISH) May 23, 2020
Setien has said that he’d be “very happy” to coach Neymar at @FCBarcelona
👀https://t.co/sFLSicEx7Z pic.twitter.com/wK9pebr9qQ