നെയ്മറുടെ ചിറകിലേറി പിഎസ്ജിക്ക് മിന്നും വിജയം,ബാഴ്സക്ക് നിരാശ!

ഇന്നലെ ലീഗ് വണ്ണിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി മോന്റ്പെല്ലിയറിനെ തകർത്തുവിട്ടത്. സൂപ്പർതാരം നെയ്മർ ജൂനിയറാണ് ഒരിക്കൽ കൂടി പിഎസ്ജിക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ചത്. രണ്ട് ഗോളുകളാണ് നെയ്മർ നേടിയിട്ടുള്ളത്.

മത്സരത്തിൽ പിഎസ്ജിക്ക് ലഭിച്ച പെനാൽറ്റി സൂപ്പർ താരം കിലിയൻ എംബപ്പേയായിരുന്നു എടുത്തിരുന്നത്.എന്നാൽ താരം പെനാൽറ്റി പാഴാക്കുകയായിരുന്നു.39-ആം മിനുട്ടിൽ സാക്കോ സെൽഫ് ഗോൾ നേടിയതോടെ പിഎസ്ജി മുന്നിലെത്തി.

അതേസമയം 43ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നെയ്മർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.51-ആം മിനുട്ടിൽ നെയ്മറുടെ രണ്ടാം ഗോൾ വന്നു.ഹെഡറിലൂടെയാണ് നെയ്മർ ഗോൾ നേടിയത്.58-ആം മിനുട്ടിൽ വഹ്ബി മോണ്ട്പെല്ലിയറിന്റെ ഒരു ഗോൾ മടക്കി.

എന്നാൽ 69-ആം മിനുട്ടിൽ എംബപ്പേ പിഎസ്ജിയുടെ ലീഡ് ഉയർത്തി.85-ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് നെയ്മർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു.88-ആം മിനുട്ടിൽനുനോ മെന്റസിന്റെ പാസിൽ നിന്ന് റെനാറ്റോ സാഞ്ചസ് വല കുലുക്കി.92-ആം മിനുട്ടിൽ എൻസോ ഗോൾ നേടിയതോടെ മത്സരം 5-2 ൽ അവസാനിക്കുകയായിരുന്നു.നിലവിൽ പിഎസ്ജിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

അതേസമയം സ്പാനിഷ് വമ്പൻമാരായ എഫ് സി ബാഴ്സലോണക്ക് ലാലിഗയിലെ ആദ്യ മത്സരത്തിൽ നിരാശയാണ് ഉണ്ടായത്.റയോ വല്ലക്കാനോയാണ് ബാഴ്സയെ ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടിയത്.റയോയുടെ ഗോൾ കീപ്പറായ ദിമിത്രവ്സ്കിയുടെ മിന്നും പ്രകടനമാണ് ബാഴ്സക്ക് വിനയായത്. സൂപ്പർതാരങ്ങളായ ലെവ,റാഫിഞ്ഞ,ഡെമ്പലെ എന്നിവരൊക്കെ ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *