നീയൊരു കുരങ്ങനാണ്:വിനീഷ്യസിനെതിരെ കൂട്ടമായി പാടി അത്ലറ്റിക്കോ ആരാധകർ, ജേണലിസ്റ്റിന് പരിക്ക്.

ഇന്നലെ കോപ ഡെൽ റേയിൽ നടന്ന നോക്കോട്ട് മത്സരത്തിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ തോൽപ്പിച്ചത്. ഇതോടെ കോപ ഡെൽ റേയിൽ നിന്നും റയൽ പുറത്താവുകയും ചെയ്തു.ഇനി ഈ സീസണിൽ ട്രിബിൾ കിരീടനേട്ടം സ്വന്തമാക്കാൻ റയലിന് സാധിക്കില്ല എന്നത് ഉറപ്പായിക്കഴിഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ഈ മത്സരവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ട്. അതായത് വിനീഷ്യസ് ജൂനിയർക്കെതിരെ ഒരിക്കൽ കൂടി അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ വംശീയമായ അധിക്ഷേപം നടത്തിയിട്ടുണ്ട്.വിനീഷ്യസ്.. നീയൊരു കുരങ്ങനാണ് എന്നാണ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ കൂട്ടമായി കൊണ്ട് ചാന്റ് ചെയ്തിട്ടുള്ളത്.ഇത് വലിയ വിവാദമായിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല അത്ലറ്റിക്കോ ആരാധകർ താരത്തിനെതിരെ വംശീയമായ അധിക്ഷേപം നടത്തുന്നത്.

ഇതിനുമുൻപും വളരെ മോശമായ രീതിയിൽ ഈ ബ്രസീലിയൻ താരത്തെ ഇവർ അധിക്ഷേപിച്ചിട്ടുണ്ട്. ലാലിഗ നടപടികൾ കൈക്കൊണ്ടിരുന്നുവെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല അത്ലറ്റിക്കോ മാഡ്രിഡിന്റെ ബസ് മത്സരത്തിനു വേണ്ടി പ്രവേശിക്കുന്ന സമയത്തും അതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ജേണലിസ്റ്റിന്റെ തലക്ക് ഇതിനിടയിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

മത്സരത്തിൽ തിളങ്ങാൻ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല മത്സരത്തിന് ശേഷം ഈ ബ്രസീലിയൻ സൂപ്പർ താരം ഡിയഗോ സിമയോണിയുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സ്ഥാനത്ത് സൂപ്പർ കപ്പിന്റെ സെമിയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് പുറത്താക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.എന്നാൽ ഇന്നലത്തെ മത്സരത്തിൽ അവരെ തോൽപ്പിച്ചുകൊണ്ട് പ്രതികാരം തീർക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *