നീണ്ട ഗോൾ വരൾച്ച, റയലിനെതിരെ ബുദ്ധിമുട്ടി മെസ്സി!
ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിക്കെതിരെ തകർപ്പൻ വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് ഈ വിജയം സമ്മാനിച്ചത്.ഇതോടെ റയൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പ്രവേശിക്കുകയും പിഎസ്ജി പുറത്താവുകയും ചെയ്തു.
മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും ഗോളോ അസിസ്റ്റോ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. അതുമാത്രമല്ല ആദ്യപാദ മത്സരത്തിൽ മെസ്സി റയലിനെതിരെ ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. യഥാർത്ഥത്തിൽ അതും പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു.
Lionel Messi's last nine games against Real Madrid:
— Squawka Football (@Squawka) March 9, 2022
0 goals, 0 assists
0 goals, 0 assists
0 goals, 0 assists
0 goals, 0 assists
0 goals, 0 assists
0 goals, 0 assists
0 goals, 0 assists
0 goals, 0 assists
Knocked out in the last 16 in back-to-back seasons. 🤯 pic.twitter.com/oc3gqkOXTW
ഏതായാലും റയൽ മാഡ്രിഡിനെതിരെ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക. അതായത് കഴിഞ്ഞ 9 മത്സരങ്ങളിൽ റയലിനെതിരെ ഒരൊറ്റ ഗോൾ പോലും നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല.ഒരൊറ്റ അസിസ്റ്റ് പോലും ഇല്ല എന്നുള്ളതും മെസ്സിക്ക് തിരിച്ചടിയേൽപ്പിക്കുന്ന കാര്യമാണ്. ബാഴ്സയോടൊപ്പം ഏഴു മത്സരങ്ങളിലും പിഎസ്ജിക്കൊപ്പം രണ്ടു മത്സരങ്ങളിലുമാണ് മെസ്സിക്ക് റയലിനെതിരെ ഗോളോ അസിസ്റ്റോ നേടാൻ നേടാൻ സാധിക്കാതെ പോയത്.
റയലിനെതിരെ ഇതുവരെ മെസ്സി 47 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 26 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ബെർണാബുവിൽ 24 മത്സരങ്ങൾ ആകെ കളിച്ച താരം 15 ഗോളുകളും നേടിയിട്ടുണ്ട്.എന്നാൽ സമീപകാലത്ത് റയലിനെതിരെ മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടുന്ന ഒരു മെസ്സിയെയാണ് ഫുട്ബോൾ ലോകത്തിന് കാണാനാവുക.