നിലവിൽ മെസ്സിയെക്കാൾ മികച്ചവൻ ബെൻസിമ തന്നെയെന്ന് മുൻ അർജന്റൈൻ താരം
ഫുട്ബോൾ ലോകത്ത് നിലവിൽ സൂപ്പർ താരം ലയണൽ മെസ്സിയെക്കാൾ മികച്ച താരം റയൽ മാഡ്രിഡിന്റെ കരിം ബെൻസിമയാണെന്ന് മുൻ അർജന്റൈൻ ഗോൾ കീപ്പർ ഹ്യൂഗോ ഗാട്ടി. ഈ ലാലിഗയിൽ ബെൻസിമ പുറത്തെടുത്ത തകർപ്പൻ പ്രകടനം ചൂണ്ടികാണിച്ചു കൊണ്ടാണ് ഗാട്ടി നിലവിൽ മെസ്സിയെക്കാൾ മികച്ചവൻ ബെൻസിമയാണെന്ന് സമർത്ഥിച്ചത്. ചിരിങ്കിറ്റൊക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഈ അർജന്റൈൻ താരം ബെൻസിമയെ പുകഴ്ത്തിയത്. ഇന്നലെ ബെൻസിമ നേടിയ ഇരട്ടഗോളിൽ റയൽ മാഡ്രിഡ് കിരീടം നേടിയിരുന്നു. അതേ സമയം മെസ്സിയുൾപ്പെട്ട ബാഴ്സ ഒസാസുനയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ ആണ് അദ്ദേഹം മെസ്സിക്ക് മേലെ ബെൻസിമയെ വെച്ചത്.
🇦🇷 Gatti: "At this moment Benzema is better than Messi. He is superior to Messi, you just need to watch football to see Messi hasn't been at his best for a long time. Benzema is giving much more than Messi, what Karim is doing now we haven't seen from a Madrid player since CR7." pic.twitter.com/kqca0bQNle
— M•A•J (@Ultra_Suristic) July 16, 2020
” ഒരു താരം എന്നുള്ള നിലയിൽ നിങ്ങൾക്ക് വേണ്ടതെല്ലാം മെസ്സി പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ നിമിഷം മെസ്സിയെക്കാൾ മികച്ചവൻ ബെൻസിമയാണ് എന്നാണ് എന്റെ അഭിപ്രായം. മെസ്സിക്കും മുകളിൽ തന്നെയാണ് ബെൻസിമ. കുറച്ചു കാലമായി നല്ല രീതിയിലുള്ള പ്രകടനമല്ല പുറത്തെടുക്കുന്നതെന്ന് കളി കണ്ടാൽ മനസ്സിലാവും. മെസ്സി നൽകുന്നതിനേക്കാളും കൂടുതൽ ബെൻസിമ നൽകുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ഒരു റയൽ മാഡ്രിഡിൽ താരത്തിൽ നിന്നും ഇത്രയും നല്ല രീതിയിലുള്ള പ്രകടനം ഞാൻ ഇതുവരെ കണ്ടിട്ടില്ല ” ഹ്യൂഗോ ഗാട്ടി പറഞ്ഞു. അർജന്റീന ദേശീയ ടീമിന് വേണ്ടി ഗ്ലൗ അണിഞ്ഞ ഗാട്ടി അറ്റ്ലാന്റ, ബൊക്ക ജൂനിയേഴ്‌സ്, റിവർപ്ലേറ്റ് എന്നിവരുടെ ഗോൾ വലയും കാത്തിട്ടുണ്ട്.
El Loco opinó y volvió a instalar un polémico debate que divide al fútbol español.https://t.co/jR0nWgI1lv
— TyC Sports (@TyCSports) July 16, 2020