നിലവിൽ മെസ്സിയുടെ സ്ഥിതിഗതികളെന്ത്‌? വിശദീകരിച്ച് കൂമാൻ !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. താരം ബാഴ്സയിൽ തന്നെ തുടരുമോ അതോ ക്ലബ് വിടുമോ എന്നുള്ളത് ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ നിലവിൽ മെസ്സി ബാഴ്‌സയിൽ സന്തോഷവാനാണ് എന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്ന ബാഴ്സയിൽ മെസ്സി പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്. ഏതായാലും മെസ്സിയുടെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചിരിക്കുകയാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ. കഴിഞ്ഞ ദിവസം മാർക്കയോടാണ് കൂമാൻ സംസാരിച്ചത്. ബാഴ്സയിലെ ഓരോ ദിവസവും മെസ്സി ആസ്വദിക്കുന്നുണ്ട് എന്നാണ് കൂമാൻ അറിയിച്ചത്. വളരെ വലിയ തോതിൽ മെസ്സി ബാഴ്സയിൽ ഇൻവോൾവ്ഡ് ആകുന്നുണ്ടെന്നും കൂമാൻ അറിയിച്ചു.

” ബാഴ്‌സയിലെ ഓരോ ദിവസവും മെസ്സി നന്നായി ആസ്വദിക്കുന്നുണ്ട്. മാത്രമല്ല, അദ്ദേഹം നന്നായി ഇൻവോൾവ്ഡ് ആകുന്നുമുണ്ട്. മറ്റുള്ള എല്ലാ താരങ്ങളെ പോലെയും അദ്ദേഹം സാധാരണരീതിയിൽ തന്നെ ബാഴ്സയിൽ മുന്നോട്ട് പോവുന്നത്. തീർച്ചയായും മുമ്പ് ഉള്ളതിനേക്കാൾ മെസ്സിക്ക് പ്രായമേറി എന്നുള്ളത് ഒരു യാഥാർഥ്യമാണ്. പക്ഷെ ഇപ്പോഴും എല്ലാ മത്സരങ്ങളും വിജയിക്കാൻ കൊതിക്കുന്ന, അതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു താരമാണ് മെസ്സി. ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ എന്റെ എല്ലാ താരങ്ങളുമായും സംസാരിക്കാറുണ്ട്. മറ്റു പല കാര്യങ്ങളെ കുറിച്ച് മെസ്സിയോടും ഞാൻ സംസാരിക്കാറുണ്ട്. കാരണം അദ്ദേഹമാണ് ടീമിന്റെ ക്യാപ്റ്റൻ. മത്സരത്തെ കുറിച്ച് മാത്രമല്ല, അതിന് പുറമേയുള്ള മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. തന്റെ താരങ്ങളുമായി ദൈനംദിനം ആശയവിനിമയം നടത്തേണ്ടത് ഒരു പരിശീലകന്റെ ചുമതലയാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *