നിക്കോ വില്യംസിനെതിരെ വംശിയാധിക്ഷേപവുമായി അത്ലറ്റിക്കോ ആരാധകർ,ഗോളിലൂടെ മറുപടി നൽകി താരം.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. സ്വന്തം മൈതാനത്തിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ അത്ലറ്റിക്കോക്ക് ലീഡ് നേടിക്കൊടുത്തുകയായിരുന്നു. അതിനുശേഷമായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരിൽ നിന്നും ബിൽബാവോയുടെ സ്പാനിഷ് താരമായ നിക്കോ വില്യംസിന് വംശീയമായ അധിക്ഷേപം ഏൽക്കേണ്ടിവന്നത്.എതിർ ആരാധകർ അദ്ദേഹത്തെ കുരങ്ങൻ എന്ന് വിളിക്കുകയും കുരങ്ങന്റെ ശബ്ദമുണ്ടാക്കി അധിക്ഷേപിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് കുറച്ചുനേരം താരം കളി നിർത്തിയിരുന്നു.പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ നിക്കോ വില്യംസ് ഗോൾ നേടുകയായിരുന്നു. അതിനുശേഷം തന്റെ സ്ക്കിന്നിലേക്ക് കൈവിരൽ ചൂണ്ടിക്കൊണ്ടുള്ള ഒരു സെലിബ്രേഷനാണ് താരം നടത്തിയിട്ടുള്ളത്. റേസിസ്റ്റുകൾക്ക് വായടപ്പൻ മറുപടി നൽകുകയാണ് താരം ഇതിലൂടെ ചെയ്തിട്ടുള്ളത്. ഏതായാലും മത്സരശേഷം നിക്കോ വില്യംസ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ കോർണർ എടുക്കാൻ പോയ സമയത്ത് അവർ കുരങ്ങന്റെ ശബ്ദം ഉണ്ടാക്കി അധിക്ഷേപിക്കുകയായിരുന്നു.കുറച്ച് പേരാണ് ഇത് ചെയ്തത്.ഇത്തരം ആളുകൾ എല്ലായിടത്തുമുണ്ട്.പതിയെ പതിയെ മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞാൻ കുറച്ച് അധികം ദേഷ്യത്തിലായിരുന്നു.അതുകൊണ്ട് തന്നെയാണ് ഞാൻ ആ സെലിബ്രേഷൻ നടത്തിയത്. നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുക എന്നത് സാധാരണമായ ഒരു കാര്യമല്ല.അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളുടെ പിന്തുണ എനിക്കുണ്ടായിരുന്നു “ഇതാണ് നിക്കോ വില്യംസ് പറഞ്ഞിട്ടുള്ളത്.

വംശീയമായ അധിക്ഷേപങ്ങൾ നടത്തുന്നതിൽ എപ്പോഴും മുന്നിൽ നിൽക്കുന്ന ആരാധകരാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആരാധകർ. വിനീഷ്യസ് ജൂനിയർക്കെതിരെ എപ്പോഴും ഇവർ വംശീയധിക്ഷേപങ്ങൾ നടത്താറുണ്ട്.വിനീഷ്യസിന് എപ്പോഴും പിന്തുണ അറിയിക്കുന്ന താരമാണ് നിക്കോ വില്യംസ്. ലാലിഗയിൽ ഇപ്പോൾ റേസിസം സർവ്വസാധാരണമായിരിക്കുകയാണ്.ഇതിനെതിരെ ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *