നാല് സൂപ്പർ താരങ്ങൾ തിരിച്ചെത്തി, റയലിന് ആശ്വാസം!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ സോസിഡാഡാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് റയൽ പരിശീലകൻ സിദാൻ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ ആശ്വാസകരമായ കാര്യം നാല് സൂപ്പർ താരങ്ങൾ പരിക്ക് മാറി സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട് എന്നുള്ളതാണ്.മാഴ്‌സെലോ, ഓഡ്രിയോസോളാ, ഫെഡേ വാൽവെർദേ,റോഡ്രിഗോ എന്നിവരാണ് സ്‌ക്വാഡിൽ തിരിച്ചെത്തിയത്.ജനുവരി 20മുതൽ ഇതുവരെ കളിക്കാൻ വാൽവെർദേക്ക് സാധിച്ചിട്ടില്ലെങ്കിൽ ഡിസംബർ 23 മുതൽ റോഡ്രിഗോ പരിക്ക് മൂലം പുറത്താണ്. ഈ താരങ്ങളുടെ തിരിച്ചു വരവ് റയലിന് ഊർജ്ജം പകരുന്നതാണ്.

അതേസമയം കസിയ്യ താരങ്ങളെയും സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡിയഗോ ആൽടുബെ,വിക്ടർ ചസ്റ്റ്,സെർജിയോ അരിബാസ്‌,ഹ്യൂഗോ ഡ്യൂറോ എന്നിവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം സെർജിയോ റാമോസ്, എഡർ മിലിറ്റാവോ,കരിം ബെൻസിമ, ഈഡൻ ഹസാർഡ് എന്നിവർ ഇപ്പോഴും പരിക്ക് മൂലം പുറത്താണ്. റയലിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്.

Goalkeepers: Thibaut Courtois, Andriy Lunin and Diego Altube.

Defenders: Alvaro Odriozola, Nacho, Raphael Varane, Ferland Mendy, Marcelo and Victor Chust.

Midfielders: Casemiro, Toni Kroos, Luka Modric, Isco, Fede Valverde and Sergio Arribas.

Forwards: Lucas Vazquez, Marco Asensio, Vinicius, Mariano, Rodrygo and Hugo Duro.

Leave a Reply

Your email address will not be published. Required fields are marked *