നാപോളിക്കെതിരെ പരിശീലകനായി തുടരുമെന്ന് ഉറപ്പില്ലെന്ന് സെറ്റിയൻ

ഇന്നലത്തെ തോൽവിയോട് കൂടി തന്റെ ഭാവി അവതാളത്തിലായെന്ന് തുറന്നു പറഞ്ഞ് ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ. ഇന്നലെ സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ വിജയിക്കാൻ ആവിശ്യമായ എല്ലാ അനുകൂലസാഹചര്യങ്ങൾ ഉണ്ടായിട്ടും ഒസാസുനയോട് നാണം കെടാനായിരുന്നു ബാഴ്‌സയുടെ വിധി. ഈ തോൽവിയാണ് ഇന്നലെ വരെ അടുത്ത സീസണിലും തനിക്ക് പരിശീലിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സെറ്റിയനെ മാറിച്ചിന്തിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ നാപോളിയെ നേരിടുമ്പോൾ താൻ അവിടെ പരിശീലകനായി ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ലെന്നാണ് സെറ്റിയൻ കരുതുന്നത്. മത്സരശേഷം മെസ്സി ക്ലബ്ബിനെ വിമർശിച്ചിരുന്നു. ക്ലബും അംഗങ്ങളും സ്വയം വിമർശനത്തിന് വിധേയരാകണമെന്നായിരുന്നു മെസ്സിയുടെ അഭിപ്രായം. ഇതിനോട് യോജിക്കുന്നതായും സെറ്റിയൻ പറഞ്ഞു. എന്നാൽ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നും വിത്യസ്തമായ മെന്റാലിറ്റിയോടെ കളിച്ചാൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ബാഴ്സ പരിശീലകൻ.

” നാപോളിക്കെതിരെ ഞാൻ ഉണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ അക്കാര്യത്തെ കുറിച്ച് എനിക്ക് അറിവില്ല. ചില കാര്യങ്ങളിൽ ഞാൻ മെസ്സിയോട് യോജിപ്പ് പ്രകടിപ്പിക്കുന്നു. ഞങ്ങൾ സ്വയം വിമർശനത്തിന് വിധേയരാകണം. കളത്തിൽ എന്ത് സംഭവിക്കുന്നു എന്നതിന് കാരണമായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തി ഞാനാണ്. ഞങ്ങൾ ഒരു വ്യത്യസ്ഥമായ ടീം ആവാൻ ശ്രമിക്കും. വിത്യസ്തമായ മെന്റാലിറ്റിയോടെ കളിക്കാനായാൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കും. ചില കാര്യങ്ങൾ എനിക്ക് നിയന്ത്രിക്കാവുന്നതിലുമപ്പുറമാണ്. ഞാൻ മുൻപ് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. റയൽ മാഡ്രിഡ്‌ പത്തിൽ പത്തും ജയിച്ചു. ഞങ്ങൾ പോയിന്റ് നഷ്ടപെടുത്തുകയും ചെയ്തു. ശരിക്കും ജയം ഞങ്ങൾ അർഹിച്ചിരുന്നു ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *