നമ്മൾ മനുഷ്യന്മാരല്ലേ? മിസ്റ്റേക്കിനെ കുറിച്ച് ടെർസ്റ്റീഗനുമായി സംസാരിച്ചുവെന്ന് ഫ്ലിക്ക്!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മൊണാക്കോ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നത്. ഗോൾകീപ്പർ ടെർസ്റ്റീഗന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു വലിയ പിഴവാണ് ഈ തോൽവിക്ക് കാരണം. മത്സരത്തിന്റെ 80 മിനിറ്റോളം 10 പേരെയും വെച്ച് കൊണ്ടാണ് ബാഴ്സലോണ കളിച്ചിട്ടുള്ളത്.ഈ പിഴവിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ടെർസ്റ്റീഗന് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അദ്ദേഹത്തെ ക്ലബ്ബിൽ നിന്നും ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ഏതായാലും താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സയുടെ പരിശീലകനായ ഹാൻസി. നമ്മളെല്ലാവരും മനുഷ്യന്മാരാണെന്നും തെറ്റുകൾ എല്ലാവർക്കും സംഭവിക്കുമെന്നുമാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പ്രസ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ടെർ സ്റ്റീഗന്റെ ഏറ്റവും വലിയ കരുത്ത് ബോൾ പ്ലെയിങ് കപ്പാസിറ്റിയാണ്. എപ്പോഴും കാലുകളിൽ പന്ത് വെച്ചും ക്ലാസുകൾ നൽകിയുമാണ് അദ്ദേഹത്തിന്റെ കളി ശൈലി.മൊണാക്കോക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് പിഴവ് സംഭവിച്ചു എന്നുള്ളത് ശരിയാണ്. പക്ഷേ എനിക്ക് പിഴവുകൾ സംഭവിക്കാറുണ്ട്.എല്ലാവർക്കും പിഴവുകൾ സംഭവിക്കാറുണ്ട്. നമ്മളെല്ലാവരും മനുഷ്യരാണ്.വരുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് കൃത്യമായ ഇൻസ്ട്രക്ഷൻ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ഗോൾകീപ്പറെ കുറിച്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയും വിയ്യാറയലും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് മത്സരം അരങ്ങേറുക.ബാഴ്സലോണക്ക് ഇത് എവേ മത്സരമാണ്.കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സ തന്നെയാണ്.