നമ്മളെല്ലാവരും വിഡ്ഢികളാണ് എന്നാണ് അവർ കരുതുന്നത്:VAR വിവാദത്തിൽ പ്രതികരിച്ച് സിമയോണി

കഴിഞ്ഞ റയൽ മാഡ്രിഡും അൽമേരിയയും തമ്മിലുള്ള മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. എന്നാൽ ആ മത്സരത്തിലെ റഫറിയിങ്ങും VAR സിസ്റ്റവുമെല്ലാം വലിയ വിവാദത്തിൽ അകപ്പെട്ടിരുന്നു.VAR ഒഫീഷ്യൽസിന്റെ സംഭാഷണങ്ങൾ ലീക്ക് ആവുകയും സ്പാനിഷ് ഫുട്ബോൾ ലോകത്ത് ഇത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചാവിയും ആഞ്ചലോട്ടിയുമെല്ലാം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയും ഇക്കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.VAR ഒഫീഷ്യൽസിനെതിരെയാണ് ഇദ്ദേഹം ആഞ്ഞടിച്ചിട്ടുള്ളത്. പരിശീലകർ എല്ലാവരും വിഡ്ഢികളാണ് എന്നാണ് അവർ കരുതുന്നത് എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്.VAR ഒഫീഷ്യൽസിന്റെ പെരുമാറ്റങ്ങൾ തന്നെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നുവെന്നും സിമയോണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റഫറിമാർ സമ്മർദ്ദ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ അവരെ സഹായിക്കേണ്ടതും ഇമ്പ്രൂവ് ചെയ്യേണ്ടതും VAR ഒഫീഷ്യൽസാണ്. പക്ഷേ അവരും എക്സ്പോസ് ആവുകയാണ് ചെയ്യുന്നത്.VAR ഒഫീഷ്യൽസിന്റെ ഓഡിയോ ആരാണ് ലീക്ക് ആക്കിയത് എന്നല്ല ചർച്ച ചെയ്യേണ്ടത്. മറിച്ച് ആ ഓഡിയോ ശരിയാണോ തെറ്റാണോ എന്നതാണ്. അവർ കരുതിയിരിക്കുന്നത് നമ്മൾ എല്ലാവരും വിഡ്ഢികളാണ് എന്നാണ്. അത് ഞങ്ങളെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നു ” ഇതാണ് സിമയോണി പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡും അൽമേരിയയും തമ്മിലുള്ള മത്സരത്തിനിടയിൽ വിനീഷ്യസ് എതിർ താരത്തിന്റെ മുഖത്ത് ഇടിച്ചിരുന്നു.വിനീഷ്യസിന് റെഡ് കാർഡ് നൽകണോ വേണ്ടയോ എന്ന കാര്യത്തിലായിരുന്നു റഫറിയും VAR റഫറിയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നത്.അത് ഒരിക്കലും റിവ്യൂ ചെയ്തിരുന്നില്ല.വിനീഷ്യസിന് റെഡ് കാർഡും ലഭിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ അത് പ്രൈവറ്റ് ആയി തുടരേണ്ടതാണ്.എന്നാൽ സ്പാനിഷ് മാധ്യമം ആ ഓഡിയോ ലീക്ക് ആക്കുകയായിരുന്നു. അവർക്കെതിരെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *