ദൈനംദിനം മൂർച്ചയേറുന്ന സഖ്യമായി മെസ്സി-ഗ്രീസ്‌മാൻ, കണക്കുകൾ!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ ആവേശകരമായ വിജയം കരസ്ഥമാക്കിയിരുന്നു. രണ്ടു ഗോളിന് പിറകിൽ നിന്ന ബാഴ്സ പിന്നീട് അഞ്ച് ഗോളുകളാണ് ഗ്രനാഡയുടെ വലയിൽ അടിച്ചു കയറ്റിയത്. ബാഴ്സ മുന്നേറ്റനിര ഗ്രനാഡയുടെ ഗോൾമുഖത്തേക്ക്‌ ഇരച്ചു കയറിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഗ്രനാഡ പ്രതിരോധം പകച്ചു നിൽക്കുകയായിരുന്നു. മെസ്സിയും ഗ്രീസ്‌മാനും ജോർദി ആൽബയുമൊക്കെ അത്യുജ്ജലപ്രകടനമാണ് പുറത്തെടുത്തത്. എടുത്തു പറയേണ്ടത് ഗ്രീസ്‌മാന്റെ പ്രകടനമാണ്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റും നേടിയ ഗ്രീസ്‌മാൻ ഇന്നലത്തെ മത്സരത്തെ തന്റെ പേരിലാക്കുകയായിരുന്നു. ഒരു അസിസ്റ്റ് മാത്രമാണ് നേടിയതെങ്കിലും കളം നിറഞ്ഞു കളിക്കാൻ മെസ്സിക്കും സാധിച്ചു. മെസ്സി-ഗ്രീസ്‌മാൻ സഖ്യം ദൈനംദിനം മൂർച്ചയേറുന്ന കൂട്ടുകെട്ടായി മാറുകയാണ് എന്നാണ് ഇന്നലത്തെ കണക്കുകൾ തെളിയിക്കുന്നത്.

ഇരുവരുടെയും ഇന്നലത്തെ പ്രകടനമൊന്ന് പരിശോധിക്കാം.ഇന്നലത്തെ മത്സരത്തിൽ ഇരുതാരങ്ങളും 120 മിനുട്ടുകൾ കളിച്ചിട്ടുണ്ട്. മെസ്സി ഒരു അസിസ്റ്റ് സ്വന്തം പേരിൽ കുറിച്ചപ്പോൾ ഗ്രീസ്‌മാൻ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.മെസ്സി 160 ടച്ചുകൾ നടത്തിയപ്പോൾ ഗ്രീസ്‌മാൻ 94 ടച്ചുകൾ നടത്തി.മെസ്സി 11 ഷോട്ടുകൾ ഉതിർത്തപ്പോൾ ഗ്രീസ്‌മാൻ 6 ഷോട്ടുകൾ ഉതിർത്തു. ഇതിൽ 7 എണ്ണം ലക്ഷ്യത്തിലേക്ക് ആയിരുന്നുവെങ്കിൽ ഗ്രീസ്മാന്റേത് 3 എണ്ണം ലക്ഷ്യത്തിലേക്ക് ആയിരുന്നു.13 ഡ്രിബ്ലിങ്ങുകളിൽ 9 എണ്ണവും മെസ്സി വിജയകരമായി പൂർത്തിയാക്കി.കൂടാതെ 109 പാസുകളിൽ 90 എണ്ണവും കൃത്യമായ സ്ഥലത്തെത്തി.കൂടാതെ പത്ത് കീ പാസുകളും മെസ്സി നൽകിയിട്ടുണ്ട്.അതേസമയം ഗ്രീസ്‌മാൻ രണ്ട് ബിഗ് ചാൻസുകൾ ഉണ്ടാക്കിയെടുത്തു.മാത്രമല്ല, ഒരു കൃത്യമായ ക്രോസും നൽകി. ഇങ്ങനെ ഇരുവരും മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. പ്രത്യേകിച്ച് ഈ വർഷം ഇരുവരും മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *