ദുർബലരോട് അട്ടിമറി തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ലാലിഗയിൽ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് അട്ടിമറി തോൽവി. ഈ ലാലിഗയിലെ പുതുമുഖങ്ങളായ കാഡിസാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയൽ മാഡ്രിഡിനെ തറപറ്റിച്ചു വിട്ടത്. കാഡിസിന്റെ ആക്രമണങ്ങൾക്ക് മുമ്പിൽ റയൽ പ്രതിരോധനിര പലപ്പോഴും അടിപതറുന്നത് മത്സരത്തിൽ കാണാമായിരുന്നു. പതിനാറാം മിനുട്ടിൽ കാഡിസ് നേടിയ ഗോളിന് മറുപടി നൽകാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല. പരിക്കേറ്റ ഡാനി കാർവഹലിന്റെ അഭാവം റയൽ മാഡ്രിഡിന് തിരിച്ചടിയാവുകയായിരുന്നു. തോൽവി വഴങ്ങിയെങ്കിലും റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റാണ് റയലിന്റെ സമ്പാദ്യം.
⚽️ First defeat of the LaLiga campaign against @Cadiz_CFEN.
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 17, 2020
🎥📰👊 Gallery, match report and highlights below, as we turn our focus to the Champions League.
👇
#⃣ #HalaMadrid
വിനീഷ്യസ്, ബെൻസിമ, വാസ്‌ക്കസ് എന്നിവരായിരുന്നു മുന്നേറ്റനിരയിൽ. കൂടാതെ ഇസ്കോയും നാച്ചോയും ആദ്യ ഇലവനിൽ സ്ഥാനം നേടി. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കാഡിസ് റയൽ മാഡ്രിഡ് ഗോൾമുഖത്ത് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരു തവണ ഗോളിന്റെ അരികിലെത്തിയെങ്കിലും റാമോസിന്റെ സേവ് റയലിനെ രക്ഷിച്ചു. എന്നാൽ പതിനാറാം മിനിറ്റിൽ ലൊസാനോ ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളിന് പിന്നീട് മറുപടി നൽകാൻ റയൽ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പിന്നീട് മിലിറ്റാവോ, കാസമിറോ, വാൽവെർദെ, അസെൻസിയോ, ജോവിച്ച് എന്നിവരെ സിദാൻ പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടില്ല. ഈ സീസണിലെ ആദ്യ തോൽവിയാണ് റയൽ വഴങ്ങിയത്. പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
🏁 FT: @realmadriden 0-1 @Cadiz_CFEN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 17, 2020
⚽ Lozano 16'#Emirates | #HalaMadrid pic.twitter.com/L3B3zI8BOc
റയൽ മാഡ്രിഡ് : 6.44
ബെൻസിമ : 6.8
വിനീഷ്യസ് : 6.1
വാസ്‌ക്കസ് : 5.9
ഇസ്കോ : 6.6
ക്രൂസ് : 6.8
മോഡ്രിച് : 5.8
മാഴ്‌സെലോ : 6.1
റാമോസ് : 6.3
വരാനെ : 7.3
നാച്ചോ : 6.4
കോർട്ടുവ : 7.0
വാൽവെർദെ : 6.1-സബ്
അസെൻസിയോ : 6.3-സബ്
ജോവിച്ച് : 6.1-സബ്
കാസമിറോ : 6.7-സബ്
മിലിറ്റാവോ : 6.7-സബ്