ദിബാലക്ക് വേണ്ടി രണ്ടിലൊരു സൂപ്പർ താരത്തെ വാഗ്ദാനം ചെയ്ത് റയൽ മാഡ്രിഡ്‌ !

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലയെ റയൽ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ട് മുൻപും വാർത്തകൾ ഉണ്ടായിരുന്നു. ആ വാർത്തകളിപ്പോൾ വീണ്ടും സജീവമാവുകയാണ്. ദിബാലയെ ക്ലബിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് റയൽ മാഡ്രിഡ്‌ ആരംഭം കുറിച്ചതായാണ് റിപ്പോർട്ടുകൾ. സ്പോർട്ട് മീഡിയസെറ്റിനെ ഉദ്ദേശിച്ചു കൊണ്ട് ഗോൾ ഡോട്ട് കോമാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. യുവന്റസിന്റെ പുതിയ പരിശീലകനായി പിർലോ സ്ഥാനമേറ്റടുത്തോടെയാണ് ഇത്തരമൊരു നീക്കവുമായി റയൽ മാഡ്രിഡ്‌ മുന്നോട്ട് വന്നിരിക്കുന്നത്. പിർലോ ടീം അഴിച്ചു പണിയാനൊരുങ്ങുന്ന ഈ സാഹചര്യത്തിൽ ദിബാലയുടെ ലഭ്യതയെ കുറിച്ചാണ് റയൽ മാഡ്രിഡ്‌ ചർച്ച ചെയ്യുന്നത്.

മധ്യനിര താരങ്ങളായ ഇസ്കോ, ടോണി ക്രൂസ് എന്നിവരിൽ ഒരാളെയാണ് റയൽ മാഡ്രിഡ്‌ വാഗ്ദാനം ചെയ്തിരിക്കുന്നത്. നൂറ് മില്യൺ യുറോയാണ് ഇവരുടെ മൂല്യണെന്നാണ് റയലിന്റെ പക്ഷം.അതായത് നൂറ് മില്യൺ യുറോയാണ് ദിബാലക്ക് വേണ്ടി റയൽ ഓഫർ ചെയ്തിരിക്കുന്നത്. മികച്ച മധ്യനിര താരങ്ങളെ യുവന്റസിന് ആവിശ്യമുണ്ടെന്ന് മുൻപ് തന്നെ പിർലോ അഭിപ്രായപെട്ടിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് ഇസ്കോയെയോ അല്ലെങ്കിൽ ക്രൂസിനെയോ റയൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് മധ്യനിര താരങ്ങളിലും പിർലോക്ക് താല്പര്യമുണ്ടെങ്കിലും ദിബാലയെ അതിന് വേണ്ടി കൈമാറാൻ പിർലോ തയ്യാറായേക്കില്ല. മറിച്ച് പണം നൽകി കൊണ്ട് ഇസ്കോയെയോ ക്രൂസിനെയോ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആയിരിക്കും പിർലോ നടത്തുക. ഇതിൽ തന്നെ ക്രൂസിനെ റയൽ മാഡ്രിഡ്‌ വിടാൻ സാധ്യതകൾ വളരെ തുച്ഛമാണ്. അതേസമയം ഇസ്കോയെ സ്വന്തമാക്കാൻ യുവന്റസിന് ഒരുപക്ഷെ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *