തോൽവി,സൂപ്പർ താരത്തിന് പരിക്ക്,യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന അത്ലറ്റിക്കോ വൻ പ്രതിസന്ധിയിൽ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ ഇംഗ്ലീഷ് ശക്തികളായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്.വരുന്ന 23-ആം തിയ്യതി രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഈ മത്സരം അരങ്ങേറുക.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക.
എന്നാൽ അത്ലറ്റിക്കോയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും ശുഭകരമല്ല.എന്തെന്നാൽ കഴിഞ്ഞദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ ലെവാന്റെയോട് പരാജയം രുചിച്ചിരുന്നു.ഒരു ഗോളിനായിരുന്നു അവസാന സ്ഥാനക്കാരായ ലെവാന്റെ അത്ലറ്റിക്കോയെ അട്ടിമറിച്ചത്.നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് അത്ലറ്റിക്കോ നിലകൊള്ളുന്നത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുകയായിരുന്നു.
A week before playing Manchester United, Atletico Madrid lose 1-0 at home to bottom-of-the-table Levante 😳 pic.twitter.com/06mLZ5oEEi
— GOAL (@goal) February 16, 2022
അത് മാത്രമല്ല, ഇന്നലെ ലെവാന്റെക്കെതിരെ നടന്ന മത്സരത്തിൽ അത്ലറ്റിക്കോയുടെ ബ്രസീലിയൻ സൂപ്പർതാരമായ മാത്യൂസ് കുഞ്ഞക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞക്ക് കുറച്ചു മത്സരങ്ങൾ നഷ്ടമായേക്കും.അതായത് യുണൈറ്റഡിനെതിരെ താരമുണ്ടാവാൻ സാധ്യത കുറവാണ്.
ഇത്കൊണ്ട് തന്നെ അത്ലറ്റിക്കോ പരിശീലകനായ സിമയോണിക്ക് തലവേദന വിട്ടൊഴിയുന്നില്ല.യുണൈറ്റഡിനെ നേരിടും മുമ്പ് ഒസാസുനയോട് അത്ലറ്റിക്കോക്ക് മത്സരമുണ്ട്. ആ മത്സരത്തിലെങ്കിലും വിജയിക്കാനുള്ള ശ്രമമായിരിക്കും അത്ലറ്റിക്കോ നടത്തുക.അതേസമയം കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ യുണൈറ്റഡ് രണ്ടു ഗോളുകളുടെ വിജയം നേടിയിരുന്നു.