തോൽവിയിലും ആശ്വാസമായി മെസ്സിയുടെ പ്രകടനം,ഇന്നലത്തെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ

സമീപകാലത്ത് ബാഴ്സ ഏറ്റുവാങ്ങിയ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു ഇന്നലത്തേത് എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. വിജയം വരിക്കാനുള്ള എല്ലാ അനുകൂലഘടകങ്ങൾ ഉണ്ടായിട്ടും പൊതുവെ ദുർബലരായ ഒരു ടീമിനോട് തോൽവി രുചിക്കാനായിരുന്നു ബാഴ്സയുടെ വിധി. സ്വന്തം മൈതാനത്ത്, പതിനൊന്നാം സ്ഥാനക്കാരായ ഒസാസുനയോട് വമ്പൻ താരനിര അടങ്ങിയ മെസ്സിപ്പട തോൽവി അറിയുന്നു. അതും 77-ആം മിനുട്ടിൽ ഒരു എതിർതാരം റെഡ് കാർഡ് കണ്ടു പുറത്തു പോയിട്ടും അതൊന്നും മുതലെടുക്കാൻ സാധിച്ചില്ല മാത്രമല്ല, അവസാനനിമിഷം ഗോൾ വഴങ്ങുകയും ചെയ്തു. ടീം ഒന്നടങ്കം മോശം പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ തോൽവിയിലും ആരാധകർക്ക് അല്പമെങ്കിലും ആശ്വാസം നൽകിയത്. മെസ്സിയുടെ പ്രകടനമാണ്. ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ ടീമിന് ഒരു ഘട്ടത്തിൽ സമനില നേടിക്കൊടുത്ത മെസ്സി തന്നാലാവും വിധം മികച്ച രീതിയിൽ കളിക്കുകയും ചെയ്തു. ഇതിനാൽ തന്നെ ഹൂ സ്‌കോർഡ് ഡോട്ട് കോം റേറ്റിംഗ് പ്രകാരം ഇന്നലെ മെസ്സിയാണ് റേറ്റിംഗിൽ മുൻപിൽ. 9.3 ആണ് താരത്തിന്റെ റേറ്റിംഗ്. അതേ സമയം ബാഴ്സ ടീമിന് 6.51 റേറ്റിംഗ് ലഭിച്ചപ്പോൾ ഒസാസുനക്ക് 6.69 ആണ് റേറ്റിംഗ് ലഭിച്ചത്. ഇന്നലത്തെ മത്സരത്തിലെ ബാഴ്‌സ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 6.51
ലയണൽ മെസ്സി : 9.3
ബ്രൈത്വെയിറ്റ് : 6.1
ഫാറ്റി : 6.3
റോബർട്ടോ : 6.9
റാക്കിറ്റിച് : 6.4
പ്യുഗ് : 6.6
സെമെടോ : 6.9
പിക്വെ : 6.8
ലെങ്ലെറ്റ് : 6.3
ഫിർപ്പോ : 6.3
സ്റ്റീഗൻ : 5.9
സുവാരസ് : 6.2 – സബ്
ബുസ്കെറ്റ്സ് : 6.4 -സബ്
ആൽബ : 5.9 -സബ്
ഡിജോങ് : 6.9 -സബ്
വിദാൽ : 6.1 -സബ്

Leave a Reply

Your email address will not be published. Required fields are marked *