തുടർച്ചയായ ഹാട്രിക്കുകൾ, രാജാവ് ക്രിസ്റ്റ്യാനോ തന്നെ!
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. തങ്ങളുടെ ചിരവൈരികളായ ബാഴ്സയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയൽ മാഡ്രിഡിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൻസിമ ഹാട്രിക്ക് നേടിയത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഈ താരം ഹാട്രിക്ക് പൂർത്തിയാക്കുന്നത്. കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ വല്ലഡോലിഡിനെതിരെ ബെൻസിമ ഹാട്രിക് നേടിയിരുന്നു.
മാത്രമല്ല തന്റെ കരിയറിൽ ഇത് മൂന്നാം തവണയാണ് തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ബെൻസിമ ഹാട്രിക്ക് നേടുന്നത്. 2010 ലും 2015ലും ഇതിനു മുൻപ് ബെൻസിമ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ഹാട്രിക്ക് കരസ്ഥമാക്കിയിട്ടുണ്ട്.
📈 Back-to-back Hat-tricks ✨
— MessivsRonaldo.app (@mvsrapp) April 5, 2023
3⃣ hat-tricks in a row
🎩 Ronaldo x1
2⃣ hat-tricks in a row
🎩 Ronaldo x5
🎩 Messi x5
🎩 Benzema x3 🆕 pic.twitter.com/LVmfzK4Ho3
എന്നാൽ തുടർച്ചയായി ഹാട്രിക്കുകൾ നേടുന്നതിലെ രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഹാട്രിക്ക് ഗോളുകൾ നേടാൻ ഒരു തവണ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.മെസ്സിക്കൊ ബെൻസിമക്കോ നേടാൻ സാധിക്കാത്ത ഒരു നേട്ടമാണിത്.മാത്രമല്ല 5 തവണയാണ് തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ ഹാട്രിക്ക് പൂർത്തിയാക്കിയിട്ടുള്ളത്. ലയണൽ മെസ്സിയും 5 തവണ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ഹാട്രിക്ക് നേടിയിട്ടുണ്ട്.