തുടർച്ചയായി 17-ആം സീസണിലും ഗോൾ നേടി മെസ്സി റെക്കോർഡിന് തൊട്ടരികെ, വെല്ലുവിളിയായി റാമോസ് !

ഇന്നലെ വിയ്യാറയലിനെതിരായ മത്സരത്തിൽ ബാഴ്സയുടെ മൂന്നാമത്തെ ഗോൾ സൂപ്പർ താരം ലയണൽ മെസ്സിയുടെ വകയായിരുന്നു. പെനാൽറ്റിയിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. ലാലിഗയിലെ ആദ്യ മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് തുടങ്ങാൻ മെസ്സിക്ക് സാധിച്ചു. ഇത് തുടർച്ചയായ പതിനേഴാം സീസണിലാണ് മെസ്സി ലാലിഗയിൽ വലകുലുക്കുന്നത്. രണ്ട് സീസണുകളിൽ കൂടി ലാലിഗയിൽ ഗോൾ നേടാൻ കഴിഞ്ഞാൽ മെസ്സിക്ക് റെക്കോർഡിനൊപ്പമെത്താൻ സാധിക്കും. പത്തൊൻപത് സീസണുകളിൽ തുടർച്ചയായി ഗോൾ നേടിയതാണ് ലാലിഗയിൽ ഇതുവരെയുള്ള റെക്കോർഡ്.1939 മുതൽ 1959 വരെയുള്ള കാലയളവിനിടയിൽ അത്ലെറ്റിക്കോ ബിൽബാവോയുടെ സ്‌ട്രൈക്കർ പിറു ഗൈൻസയാണ് ഈ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്.

നിലവിൽ കളിക്കുന്നവരിൽ മൂന്നു താരങ്ങൾ മാത്രമാണ് പതിനേഴു സീസണിൽ ലാലിഗയിൽ ഗോൾ നേടിയത് ഉള്ളത്. മെസ്സിക്ക് പുറമെ റയൽ താരം സെർജിയോ റാമോസ്, റയൽ ബെറ്റിസ് താരം വോക്വിൻ എന്നീ താരങ്ങൾ ആണിത്. ഇതിൽ വോക്വിൻ തുടർച്ചയായ സീസണുകളിൽ അല്ല നേടിയ. അദ്ദേഹം മൂന്നു വർഷത്തോളം സിരി എയിൽ ഫിയോറെന്റിനയിൽ കളിച്ചിരുന്നു. അതേ സമയം റയൽ ഇതിഹാസങ്ങളായ ഹെന്റോ, സാന്റില്ലാന എന്നിവർ ഈ നേട്ടം പിന്നീട്ടവർ ആണ്. എന്നാൽ അവർ പതിനേഴാം സീസണിൽ കളിയവസാനിപ്പിച്ചു. അതേ സമയം റാമോസും തുടർച്ചയായി പതിനേഴാം സീസണിലും ലക്ഷ്യം കണ്ടിട്ടുണ്ട്. മെസ്സിക്ക് വെല്ലുവിളി ആയിട്ടുള്ളത് നിലവിൽ റാമോസാണ്. അതേ സമയം അടുത്ത സീസണിൽ മെസ്സി ബാഴ്സയുടെ കൂടെയുണ്ടാവുമോ എന്നുള്ളത് സംശയകരമായ സാഹചര്യത്തിൽ റാമോസിന് ഗൈൻസിന്റെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *