തുടക്കത്തിലേ പത്ത് പേരായ റയലിനെ അട്ടിമറിച്ച് ലെവാന്റെ!
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് അട്ടിമറിത്തോൽവി.ലെവാന്റെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ അട്ടിമറിച്ചത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം റയൽ രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് പരാജയം രുചിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എഡർ മിലിറ്റാവോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് റയലിന് തിരിച്ചടിയാവുകയായിരുന്നു. റയലിന്റെ ഗോൾ മാർക്കോ അസെൻസിയോ നേടിയപ്പോൾ ഹോസെ ലൂയിസ് മൊറാലെസ്, റോജർ എന്നിവരാണ് ലെവാന്റെയുടെ ഗോൾ നേടിയത്.ഇതോടെ റയൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ്.20 മത്സരങ്ങളിൽ നിന്ന് നാല്പത് പോയിന്റാണ് റയലിന്റെ സമ്പാദ്യം. രണ്ട് മത്സരം കുറച്ചു കളിച്ച് 47 പോയിന്റുള്ള അത്ലെറ്റിക്കോ ഒന്നാമതാണ്.
Real Madrid are beaten 2-1 at home by Levante 😳 pic.twitter.com/WTZHcDMLnI
— Goal (@goal) January 30, 2021
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ എഡർ മിലിറ്റാവോ റെഡ് കാർഡ് കണ്ടു പുറത്ത് പോവുകയായിരുന്നു. എതിർ താരത്തിനെ ഫൗൾ ചെയ്തതിന് VAR പരിശോധിച്ച ശേഷം റഫറി റെഡ് നൽകുകയായിരുന്നു.എന്നാൽ പതിമൂന്നാം മിനുട്ടിൽ അസെൻസിയോയുടെ ഗോൾ വന്നു. ക്രൂസിന്റെ നീളൻ പാസ് അസെൻസിയോ ലക്ഷ്യം കണ്ടു.എന്നാൽ മുപ്പത്തിരണ്ടാം മിനിറ്റിൽ മൊറാലെസ് ലെവാന്റെക്ക് സമനില നേടിക്കൊടുത്തു.64-ആം മിനിറ്റിൽ ലെവാന്റെക്ക് ഒരു പെനാൽറ്റി ലഭിച്ചു. എന്നാൽ റോജർ എടുത്ത പെനാൽറ്റി റയൽ ഗോൾകീപ്പർ കോർട്ടുവ തടുത്തിടുകയായിരുന്നു.എന്നാൽ 78-ആം മിനിറ്റിൽ ഗോൾ കണ്ടെത്തി കൊണ്ട് റോജർ ഇതിന് പ്രായശ്ചിത്തം ചെയ്തു. ഇതോടെ റയൽ മാഡ്രിഡ് തോൽവി വഴങ്ങുകയായിരുന്നു. ഗോൾകീപ്പർ കോർട്ടുവയുടെ മിന്നും സേവുകൾ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഗോളുകൾ വഴങ്ങിയേനെ.
Luchamos con 10 y dimos todo para ganar pero no pudo ser. Hay que mirar hacia adelante y seguir peleando!
— Thibaut Courtois (@thibautcourtois) January 30, 2021
|
We fought with 10 and we gave everything to win but it couldn't be. We have to look forward and keep fighting! #HalaMadrid 🤍 pic.twitter.com/SZe9Bl4ug9