തിരിച്ചടി തന്നെ, ഫാറ്റിക്ക് ഈ സീസൺ നഷ്ടമായേക്കും!

ബാഴ്സയുടെ യുവസൂപ്പർ താരം അൻസു ഫാറ്റിയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഈ സീസണിന്റെ തുടക്കത്തിലേറ്റ പരിക്കിൽ നിന്നും ഇതുവരെ മുക്തനാവാൻ ഫാറ്റിക്ക് കഴിഞ്ഞിട്ടില്ല. അത്‌ മാത്രമല്ല തിരിച്ചു വരാനുള്ള ശ്രമത്തിനിടെ വീണ്ടും പരിക്ക് പിടിപെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കാറ്റലൂണിയ റേഡിയോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഫാറ്റിക്ക് ഒരു ശസ്ത്രക്രിയ കൂടി ചിലപ്പോൾ വേണ്ടി വന്നേക്കും എന്നാണ് ഇവരുടെ റിപ്പോർട്ട്‌ പ്രതിപാദിക്കുന്നത്.ഈ സീസൺ മുഴുവനും താരത്തിന് നഷ്ടമായേക്കുമെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.അതേസമയം കൂടുതൽ പരിശോധനക്ക് വിധേയനാക്കിയതിന് ശേഷമേ താരത്തിന് സർജറി വേണോ എന്ന് തീരുമാനിക്കുകയൊള്ളൂ എന്നാണ് മാർക്ക പറയുന്നത്.

നവംബർ ഒമ്പതിന് റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഫാറ്റിക്ക് പരിക്കേറ്റത്. തുടർന്ന് താരം സർജറിക്ക് വിധേയനാവുകയായിരുന്നു.മാർച്ച്‌ പത്താം തിയ്യതി പിഎസ്ജിക്കെതിരെ നടന്ന മത്സരത്തിൽ ഫാറ്റി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ ഇനി യുവതാരം കളിക്കാൻ സാധ്യത കുറവാണ്. അതേസമയം സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയും സർജറിക്ക് വിധേയനാവുമെന്ന് എസ്‌പോർട്സ് ത്രീ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. താരവും പരിക്ക് മൂലം ഏറെ കാലമായി പുറത്താണ്..

Leave a Reply

Your email address will not be published. Required fields are marked *