താൻ റയൽ വിടുകയാണ്,സിദാൻ താരങ്ങളെ അറിയിച്ചതായി വാർത്ത!

ഈ സീസണോട് കൂടി താൻ റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രാജിവെക്കുമെന്ന് സിദാൻ താരങ്ങളെ അറിയിച്ചതായി വാർത്ത. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അടുത്ത വർഷം പരിശീലകനായി താൻ ഉണ്ടാവില്ലെന്ന കാര്യം കഴിഞ്ഞ സെവിയ്യക്കെതിരെയുള്ള മത്സരത്തിന് മുന്നേയാണ് സിദാൻ തന്റെ താരങ്ങളെ അറിയിച്ചത്.പരിശീലനത്തിന് ശേഷം നടന്ന യോഗത്തിലാണ് സിദാൻ ഇക്കാര്യം അറിയിച്ചത്. അത്കൊണ്ടാണ് അന്നത്തെ പത്രസമ്മേളനം വൈകി തുടങ്ങിയതെന്നും മാർക്ക കണ്ടെത്തിയിട്ടുണ്ട്.മെയ് എട്ടാം തിയ്യതിയാണ് സിദാൻ ഇക്കാര്യം തന്റെ താരങ്ങളെ അറിയിച്ചത്.

ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമാണെന്നും പക്ഷേ താൻ അന്തിമ തീരുമാനം കൈകൊണ്ടതായും സിദാൻ ഇവരെ അറിയിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇത്‌ രണ്ടാം തവണയായിരിക്കും സിദാൻ റയൽ പരിശീലകസ്ഥാനം ഒഴിയുക.2018-ൽ അപ്രതീക്ഷിതമായി കൊണ്ട് സിദാൻ റയലിന്റെ പടികളിറങ്ങിയിരുന്നു.അത്ലറ്റിക്ക് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലും സിദാൻ താൻ ഒഴിയുമെന്നുള്ള സൂചനകൾ നൽകിയിരുന്നു.ചില സമയങ്ങളിൽ നിങ്ങൾ ഒഴിയുന്നത് നല്ലതിനായിരിക്കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

സിദാന് കീഴിൽ 11 കിരീടങ്ങൾ നേടാൻ റയലിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടുന്നു.ഇത്തവണത്തെ ലാലിഗ കൂടി നേടുകയാണെങ്കിൽ കിരീടനേട്ടത്തോട് കൂടി പടിയിറങ്ങാൻ സിദാന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *