തന്നെ മികച്ച കോച്ചാക്കി മാറ്റിയത് റയൽ മാഡ്രിഡെന്ന് പെപ് ഗ്വാർഡിയോള !
തന്നെ മികച്ച പരിശീലകനാക്കി മാറ്റാൻ സഹായിച്ചത് റയൽ മാഡ്രിഡ് എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പുതുതായി DAZN- ന് നൽകിയ അഭിമുഖത്തിലാണ് ഗ്വാർഡിയോള ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ബാഴ്‌സയിൽ പരിശീലകൻ ആയ സമയത്ത് റയൽ മാഡ്രിഡുമായുള്ള മത്സരങ്ങളും കിരീടപോരാട്ടങ്ങളും ചിരവൈരിതയും വാശിയുമൊക്കെയാണ് തന്നെ മികച്ച കോച്ചാകാൻ സഹായിച്ചത് എന്നാണ് ഗ്വാർഡിയോളയുടെ കണ്ടെത്തൽ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി. ആദ്യപാദത്തിൽ സാന്റിയാഗോ ബെർണാബുവിൽ പോയി വിജയം കൊയ്യാൻ സിറ്റിക്കായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് റയൽ മാഡ്രിഡ് സിറ്റിയെ അവരുടെ തട്ടകത്തിൽ നേരിടുന്നത്.
🗣️| Pep:
— City Chief (@City_Chief) July 31, 2020
"I have always said that Real Madrid are a very strong team in my career, they helped me to become a better coach with tough matches and competitions with Jose Mourinho, [Manuel] Pellegrini and all the coaches they had." pic.twitter.com/0cSHN6DBV8
” ഏതൊക്കെ രീതിയിൽ നോക്കിയാലും റയൽ മാഡ്രിഡ് വളരെ ശക്തമായ ഒരു ടീമായിരുന്നു. അവരാണ് എന്നെ ഒരു മികച്ച പരിശീലകനാക്കാൻ സഹായിച്ചത്. ജോസ് മൊറീഞ്ഞോ, മാനുവൽ പെല്ലഗ്രിനി തുടങ്ങിയ എല്ലാ പരിശീലകർക്കൊപ്പവും അവർ നല്ല കരുത്തതാരായിരുന്നു.മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ആണ് അവർ തുടർച്ചയായി നേടിയത്. ഈ ഡീകേഡിൽ രണ്ട് ലീഗ് കിരീടങ്ങൾ അവർ ബാഴ്സയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. അവരുടെ കാര്യങ്ങൾ നല്ല രീതിയിൽ പോവുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഒള്ളൂ. ഫുട്ബോളിന് നല്ലത് മാത്രം സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് സിദാൻ. അദ്ദേഹം ഇത്രയും ഉയർന്ന നിലയിൽ എത്തിയതിലും ഞാൻ സന്തോഷവാനാണ് ” ഗ്വാർഡിയോള പറഞ്ഞു.
Manchester City boss Pep Guardiola has revealed that his days of coming up against Real Madrid whilst at Barcelona helped him to become a better coach. pic.twitter.com/9jyPe2B2as
— Fizza (@FezFutboll) July 31, 2020