തനിക്കിത് വിശ്വസിക്കാനാവുന്നില്ല: അരങ്ങേറ്റത്തിൽ സെക്കന്റുകൾക്കുള്ളിൽ ഗോളടിച്ച ഗിയു പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന പത്താം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സലോണ അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 80ആം മിനിറ്റിൽ യുവതാരമായ മാർക്ക് ഗിയു നേടിയ ഗോളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ജോവോ ഫെലിക്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗിയുവിന്റെ ഗോൾ പിറന്നിരുന്നത്.
കേവലം 17 വയസ്സുള്ള ഈ താരം കളത്തിൽ എത്തി 23 സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടുകയായിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റത്തിൽ ഗോളടിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഗിയു സ്വന്തമാക്കിയിട്ടുണ്ട്.ഇന്നലെ ഗോൾ നേടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 17 വർഷവും 291 ദിവസവുമാണ്.
🥲 Marc Guiu’s family reacting to his goal on first professional appearance…
— Fabrizio Romano (@FabrizioRomano) October 22, 2023
Football. ❤️✨ pic.twitter.com/W7kGRuiEdk
ഏതായാലും സ്വപ്ന തുല്യമായ ഈ അരങ്ങേറ്റത്തിൽ താരം അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരശേഷം ഗിയു പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” എനിക്കിത് വിശ്വസിക്കാനാവുന്നില്ല.എനിക്ക് ശ്വാസം പോലും ലഭിക്കുന്നില്ല.ഞാൻ ഈ നിമിഷം ആസ്വദിക്കുകയാണ്. ഈ അവസരത്തിനു വേണ്ടിയാണ് ഞാൻ എന്റെ ജീവിതത്തിൽ ഉടനീളം വർക്ക് ചെയ്തിരുന്നത്. ഈ അവസരം നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്താൻ എനിക്ക് സാധിച്ചു ” ഇതാണ് മാർക്ക് ഗിയു പറഞ്ഞിട്ടുള്ളത്.
ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നുവന്ന താരമാണ് മാർക്ക് ഗിയു.ഇനി വരുന്ന മത്സരങ്ങളിലും താരത്തിന് അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷക്തർ ഡോണസ്ക്കിനെയാണ് ബാഴ്സലോണ നേരിടുക.