തകർപ്പൻ വിജയങ്ങളുമായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും.

ഇന്നലെ എഫ്എ കപ്പിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഷഫീൽഡ് യുണൈറ്റഡിനെ സിറ്റി പരാജയപ്പെടുത്തിയത്.മഹ്റസിന്റെ ഹാട്രിക്കാണ് സിറ്റിക്ക് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 43 ആം മിനിട്ടിലാണ് പെനാൽറ്റിയിലൂടെ മഹ്റസ് ആദ്യ ഗോൾ നേടുന്നത്. പിന്നീട് 61ആം മിനിറ്റിൽ ഈ താരം രണ്ടാം ഗോൾ നേടി.66ആം മിനുട്ടിലാണ് മഹ്റസ് ഹാട്രിക് പൂർത്തിയാക്കുന്നത്.ഗ്രീലിഷായിരുന്നു ഇതിന് അസിസ്റ്റ് നൽകിയിരുന്നത്.ഇതോട് കൂടി FA കപ്പ് ഫൈനലിൽ പ്രവേശിക്കാൻ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.ബ്രൈറ്റൺ VS മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലെ വിജയികളെ ആയിരിക്കും നേരിടേണ്ടി വരിക.

അതേസമയം ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെൽറ്റ വിഗോയെ റയൽ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമായി അസെൻസിയോയാണ് മത്സരത്തിൽ തിളങ്ങിയത്. 42ആം മിനിറ്റിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നാണ് അസെൻസിയോ ഗോൾ സ്വന്തമാക്കിയത്.

പിന്നീട് 48ആം മിനിട്ടിൽ അസെൻസിയോയുടെ കോർണർ കിക്കിൽ നിന്നും ഹെഡ്ഡറിലൂടെ മിലിറ്റാവോ ഗോൾ സ്വന്തമാക്കുകയും ചെയ്തു. മുപ്പത് മത്സരങ്ങളിൽ നിന്ന് 65 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *