തകർത്തു കളിച്ച് ഫാറ്റിയും മെസ്സിയും, പ്ലയെർ റേറ്റിംഗ് അറിയാം !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കൂമാന്റെ ബാഴ്‌സക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ തകർത്തു വിട്ടത്. മത്സരത്തിലുടനീളം ഗംഭീരപ്രകടനം കാഴ്ച്ചവെച്ച ബാഴ്‌സ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടി ജയമുറപ്പിച്ചിരുന്നു. കൂമാന്റെ ആദ്യ ലീഗ് മത്സരത്തിൽ തന്നെ ബാഴ്‌സക്ക് ജയം നേടാനായി. ഇരട്ടഗോളുകൾ നേടിയ യുവവിസ്മയം അൻസു ഫാറ്റിയാണ് ബാഴ്സയുടെ ഹീറോ. പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി. 15-ആം മിനിറ്റിൽ ആൽബയുടെ പാസിൽ നിന്നാണ് ഫാറ്റി ഗോൾ നേടിയത്. 19-ആം കൂട്ടീഞ്ഞോയുടെ മനോഹരമായ അസിസ്റ്റിൽ നിന്നും ഫാറ്റി ഗോൾ നേടി. 35-ആം മിനുട്ടിൽ ഫാറ്റിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിൽ എത്തിച്ചു. 45-ആം മിനുട്ടിൽ മെസ്സിയുടെ പാസ് ക്ലിയർ ചെയ്യുന്നതിനിടെ പൗ ടോറസ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. ഈ നാല് ഗോളുകളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. രണ്ടാം പകുതിയിൽ മെസ്സി ചില നീക്കങ്ങൾ നടത്തിയെങ്കിലും വിയ്യാറയൽ ഗോൾകീപ്പറുടെ ഇടപെടലുകൾ ഗോൾ വഴങ്ങാതെ പിടിച്ചു നിർത്തുകയായിരുന്നു. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME! pic.twitter.com/FMUcRR1pqf
— FC Barcelona (@FCBarcelona) September 27, 2020
എഫ്സി ബാഴ്സലോണ : 7.32
മെസ്സി : 8.5
ഫാറ്റി : 9.7
കൂട്ടീഞ്ഞോ : 8.1
ഗ്രീസ്‌മാൻ : 6.7
ഡിജോങ് : 7.3
ബുസ്ക്കെറ്റ്സ് : 7.1
റോബെർട്ടോ : 7.5
പിക്വ : 7.4
ലെങ്ലെറ്റ് : 6.9
ആൽബ : 8.5
നെറ്റോ : 7.1
പ്യാനിക്ക് : 6.3-സബ്
ഡെംബലെ : 6.3-സബ്
ട്രിൻകാവോ : 6.4-സബ്
പെഡ്രി : 6.2-സബ്
The kid’s earned his wings. pic.twitter.com/ca4gzt2VDC
— FC Barcelona (@FCBarcelona) September 27, 2020