ഡി മരിയയുടെ സ്ഥാനത്തേക്ക് ബാഴ്സ സൂപ്പർതാരത്തെ എത്തിക്കണം, ചർച്ച തുടങ്ങി PSG!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയയുടെ കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക.ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ഇവിടെയുണ്ട്.ഡിമരിയക്ക് ഈ കരാർ നീട്ടാൻ ആഗ്രഹവുമുണ്ട്.എന്നാൽ പിഎസ്ജിക്ക് ഇക്കാര്യത്തിൽ താൽപര്യമില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡി മരിയ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ടേക്കും.
അതേസമയം പിഎസ്ജിയിപ്പോൾ ഡി മരിയയുടെ സ്ഥാനത്തേക്ക് പകരക്കാരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പുതുതായി ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് എഫ് സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഡെമ്പലെയുടെ പേരാണ്. താരത്തെ ടീമിലേക്ക് കൊണ്ടുവരാൻ വേണ്ടി പിഎസ്ജി ഇതിനോടകം തന്നെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Report: PSG in Discussions with the Entourage of Ousmane Dembélé to Replace Angel Di Maria https://t.co/sbLT9pYbA9
— PSG Talk (@PSGTalk) March 16, 2022
ഈ സീസണോട് കൂടിയാണ് ഡെമ്പലെയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഡെമ്പലെ ക്ലബ്ബ് വിടാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സ വിട്ടേക്കും. നിലവിൽ മികച്ച രൂപത്തിൽ കളിക്കുന്ന താരത്തെ നിലനിർത്താനുള്ള താല്പര്യം ഈയിടെ ബാഴ്സ അധികൃതർ പ്രകടിപ്പിച്ചിരുന്നു.എന്നാൽ നിലവിൽ ഡെമ്പലെ ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ തെളിഞ്ഞു കാണുന്നത്.
കിലിയൻ എംബപ്പേ ക്ലബ്ബ് വിടുകയാണെങ്കിൽ മുന്നേറ്റനിര കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. കഴിഞ്ഞ സമ്മറിലായിരുന്നു മെസ്സി ഫ്രീയായി കൊണ്ട് പിഎസ്ജി ബാഴ്സയിൽ നിന്നും സ്വന്തമാക്കിയത്.അതേ പാത തന്നെ ഡെമ്പലെ സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.