ഡി മരിയയുടെ മെസ്സിയെ കുറിച്ചുള്ള പ്രസ്താവന, പ്രതികരണമറിയിച്ച് പോച്ചെട്ടിനോ!

കഴിഞ്ഞ ദിവസമായിരുന്നു മെസ്സിയുടെ അർജന്റൈൻ സഹതാരവും പിഎസ്ജി താരവുമായ എയ്ഞ്ചൽ ഡിമരിയ മെസ്സിയെ കുറിച്ച് രണ്ടാമതും ഒരു പ്രസ്താവന നടത്തിയത്. മെസ്സി പിഎസ്ജിയിലേക്ക് വരാൻ വലിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട് എന്നാണ് ഡി മരിയ ദിവസങ്ങൾക്ക്‌ മുമ്പ് പ്രസ്താവിച്ചിരുന്നത്. ഇതിനോട് ബാഴ്സ പരിശീലകൻ കൂമാൻ പ്രതികരിക്കുകയും ചെയ്തിരുന്നു. പിഎസ്ജി ഒട്ടും ബഹുമാനമില്ലാതെയാണ് മെസ്സിയുടെ കാര്യത്തിൽ സംസാരിക്കുന്നതെന്ന് കൂമാൻ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളത് പറഞ്ഞിരിക്കുകയാണ് പിഎസ്ജി പരിശീലകൻ പോച്ചെട്ടിനോ. മുമ്പും ഇദ്ദേഹം മെസ്സിയുടെ കാര്യത്തിൽ സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ ഡിമരിയയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും താൻ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റിദ്ധരിക്കുമെന്നുമാണ് പോച്ചെട്ടിനോ പറഞ്ഞത്.

” ഞാൻ ഞങ്ങളുടെ താരങ്ങൾ പറഞ്ഞു പ്രസ്താവനകളെ കുറിച്ച് അഭിപ്രായം പറയുന്നില്ല.നിങ്ങൾക്ക് അറിയാവുന്ന പോലെ തന്നെ, ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റിദ്ധരിക്കപ്പെടും. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആ വാക്കുകൾ മറ്റൊരു രാജ്യത്ത് മറ്റൊരു രീതിയിലാണ് എത്തിപ്പെടുക “പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *