ഡി മരിയയുടെ പ്രസ്താവന, പിഎസ്ജിക്കെതിരെ ആഞ്ഞടിച്ച് കൂമാൻ!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ മെസ്സിയെ കുറിച്ച് സംസാരിച്ചത്. മെസ്സി പിഎസ്ജിയിലെത്താൻ വലിയ തോതിലുള്ള സാധ്യതകൾ ഉണ്ടെന്നും താൻ അത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് ഡിമരിയ പറഞ്ഞത്. ഇത് രണ്ടാം തവണയാണ് ഡിമരിയ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്. മാത്രമല്ല ഒട്ടേറെ പിഎസ്ജി താരങ്ങളും അധികൃതരും ഇതേകുറിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമുയർത്തിയിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. ബഹുമാനത്തിന്റെ അഭാവം പിഎസ്ജിക്കുണ്ടെന്നും ഒരല്പം ബഹുമാനം കാണിക്കൂ എന്നുമാണ് കൂമാൻ അറിയിച്ചത്. ഇന്നലത്തെ ഗ്രനാഡക്കെതിരെയുള്ള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പിഎസ്ജി ബഹുമാനക്കുറവാണ് കാണിക്കുന്നത്.ഇപ്പോഴും ബാഴ്സ താരമായിരിക്കുന്ന ഒരു കളിക്കാരനെ കൂടുതൽ സംസാരിക്കുന്നത് ബഹുമാനമില്ലാത്ത കാര്യമാണ്.വലിയൊരു മിസ്റ്റേക്ക് ആണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് മത്സരം മുന്നിൽ നിൽക്കെ.ഇതൊരിക്കലും നീതിക്ക് നിരക്കാത്ത കാര്യമാണ്.പിഎസ്ജിയെ മെസ്സിയെ കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്.അദ്ദേഹം ബാഴ്സക്ക്‌ വേണ്ടിയാണ് കളിക്കുന്നതു എന്നോർക്കണം. മാത്രമല്ല അദ്ദേഹത്തിന് രണ്ട് മത്സരങ്ങളിൽ പിഎസ്ജിയെ നേരിടാനുമുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *