ഡാനി ആൽവെസിന്റെ പ്രകടനം, പ്രശംസകളുമായി സാവി!
ഇന്നലെ നടന്ന മറഡോണ കപ്പിൽ കരുത്തരായ എഫ്സി ബാഴ്സലോണ ബൊക്ക ജൂണിയേഴ്‌സിനോട് പരാജയപ്പെട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബാഴ്‌സക്ക് പരാജയമേൽക്കേണ്ടി വന്നത്. മത്സരത്തിൽ സൂപ്പർ താരം ഡാനി ആൽവെസ് ബാഴ്‌സക്ക് വേണ്ടി തിരിച്ചു വരവിലെ അരങ്ങേറ്റം കുറിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഡാനി ബാഴ്‌സക്ക് വേണ്ടി കളിക്കുന്നത്.
38-കാരനായ താരം മികച്ച രൂപത്തിലുള്ള പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതിനെ ബാഴ്‌സയുടെ പരിശീലകനായ സാവി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
He impressed on his return. https://t.co/ZtQ31DBNvI
— MARCA in English (@MARCAinENGLISH) December 14, 2021
” നല്ല രൂപത്തിലാണ് അദ്ദേഹം കളിച്ചത്. അത് ഇന്ന് നമ്മൾ കണ്ടതുമാണ്.അറ്റാക്കിലും ഡിഫൻസിലും അദ്ദേഹത്തിന് ഒരുപാട് ഞങ്ങൾക്ക് നൽകാൻ കഴിയും.ഫൈനൽ പാസിലും വിത്യാസങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന താരമാണ് ഡാനി.അദ്ദേഹത്തിന് വലിയ രൂപത്തിൽ ഞങ്ങളെ സഹായിക്കാൻ കഴിയും. മത്സരത്തിലെ ഒരു പോസിറ്റീവ് അദ്ദേഹമാണ് ” സാവി പറഞ്ഞു.
ഇനി ജനുവരിയിലാണ് ഡാനിക്ക് ബാഴ്‌സക്ക് വേണ്ടി കളിക്കാൻ സാധിക്കുക.