ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ ബാഴ്‌സ താരത്തെ റാഞ്ചി ഫ്രഞ്ച് ക്ലബ്!

ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ എഫ്സി ബാഴ്സലോണ താരം ജീൻ ക്ലെയർ ടോഡിബോയെ ഫ്രഞ്ച് ക്ലബായ നീസ് റാഞ്ചി. ഫ്രഞ്ച് ക്ലബുമായി തങ്ങൾ കരാറിൽ എത്തിയതായി എഫ്സി ബാഴ്സലോണ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.ലോണിലാണ് താരം നീസിൽ എത്തുക.ജൂൺ മുപ്പത് വരെയാണ് ലോൺ കാലാവധി.ഇത് കഴിഞ്ഞാൽ താരത്തെ വാങ്ങാനുള്ള ഓപ്ഷനും നീസിനുണ്ട്.അതേസമയം ബെൻഫിക്കയുമായുള്ള കരാർ വിച്ഛേദിച്ചു കൊണ്ടാണ് താരം നീസിൽ എത്തുന്നത്. പരസ്പരധാരണയോട് കൂടിയാണ് ടോഡിബോയും ബെൻഫിക്കയും കരാർ നിർത്തിയത്.

2018/19 വിന്റർ മാർക്കറ്റിലാണ് താരം എഫ്സി ബാഴ്സലോണയിൽ എത്തുന്നത്.ഹുയസ്ക്കക്കെതിരെയുള്ള മത്സരത്തിൽ ബാഴ്സക്ക്‌ വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഈ ഫ്രഞ്ച് ഡിഫൻഡർക്ക്‌ സാധിച്ചു.2017/19 ലാലിഗ ചാമ്പ്യൻമാരായ ബാഴ്‌സയുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2019/20 സീസണിൽ ഷാൽക്കെക്ക്‌ വേണ്ടി താരം ലോണിൽ കളിച്ചു.ഈ സീസണിൽ താരം പോർച്ചുഗീസ് ക്ലബായ ബെൻഫിക്കക്ക്‌ വേണ്ടി ലോണിൽ കളിക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *