ടെർസ്റ്റീഗന്റെ കാര്യത്തിൽ സങ്കടമുണ്ടെന്ന് മാനുവൽ ന്യൂയർ !
ഏതൊരു ഗോൾകീപ്പറും ജീവിതത്തിൽ ഒരിക്കൽ പോലും സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു നാണക്കേട് ആയിരുന്നു കഴിഞ്ഞ ദിവസം ടെർ സ്റ്റീഗന് ഏറ്റുവാങ്ങേണ്ടി വന്നത്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോലെയൊരു വേദിയിൽ എട്ട് ഗോളുകൾ വഴങ്ങുക എന്നുള്ളത് ഹൃദയഭേദകമാണ്. പക്ഷെ അതായിരുന്നു ടെർസ്റ്റീഗന്റെ വിധി. തുടർന്ന് തോൽവിയിൽ ഉള്ള തന്റെ നിരാശയും വേദനയും താരം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് താൻ കടന്നു പോവുന്നതെന്നും തോൽവിക്ക് യാതൊരു ന്യായീകരണങ്ങളും ഇല്ല എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൂടാതെ എല്ലാ ബാഴ്സ ആരാധകരോടും അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ദുഃഖം പ്രകടിപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബയേൺ ഗോൾ കീപ്പർ മാനുവൽ ന്യൂയർ.
Neuer: I feel pity for Ter Stegen https://t.co/S2EEDD4TiV
— SPORT English (@Sport_EN) August 15, 2020
ടെർസ്റ്റീഗൻ കളത്തിൽ എട്ട് ഗോളുകൾ വഴങ്ങിയപ്പോൾ മറുഭാഗത്ത് സാക്ഷിയായി മാനുവൽ ന്യൂയർ ഉണ്ടായിരുന്നു. എന്നാൽ ജർമ്മൻ ടീമിലെ തന്റെ സഹതാരത്തിന് ഇത്തരമൊരു ഗതി വന്നതിൽ അദ്ദേഹം ദുഖിതനാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഒരുപാട് ഗോളുകൾ വഴങ്ങിയ കാര്യത്തിൽ ടെർസ്റ്റീഗനോട് എനിക്ക് സങ്കടമുണ്ട്. യഥാർത്ഥത്തിൽ ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഇതൊരു മഹത്തായ വിജയമാണ്. എന്നാൽ ദേശിയടീമിലെ തന്റെ സഹതാരം ഇത്തരമൊരു അനുഭവം നേരിടുന്നത് കാണാൻ ആരും തന്നെ ആഗ്രഹിക്കില്ല “ന്യൂയർ പറഞ്ഞു.
— FC Barcelona (@FCBarcelona) August 15, 2020