ടെബാസിനെതിരെയുള്ള ആരോപണവും ബാഴ്സയുടെ രാജി ആവശ്യവും,പ്രതികരിച്ച് ലാലിഗ പ്രസിഡന്റ്.

റഫറിമാർക്ക് കൈക്കൂലി നൽകി എന്ന ആരോപണത്തിന്മേൽ ഇപ്പോഴും എഫ്സി ബാഴ്സലോണക്ക് അന്വേഷണം നേരിടേണ്ടി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് ഈ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ എഫ്സി ബാഴ്സലോണക്കെതിരെ തെളിവുകൾ ഹാജരാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പ്രമുഖ മാധ്യമമായ ലാ വാൻഗാർഡിയ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ലാലിഗ പ്രസിഡണ്ട് ആയ ടെബാസിനെതിരെയായിരുന്നു ഇത്.ടെബാസ് വ്യാജമായ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥർക്കും മുന്നിൽ ബാഴ്സക്കെതിരെ ഹാജരാക്കിയത് എന്നാണ് ഈ മാധ്യമം കണ്ടെത്തിയിരുന്നത്.ഇത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.

ഇതിന് പിന്നാലെ ഒരു വലിയ സ്റ്റേറ്റ്മെന്റ് എഫ്സി ബാഴ്സലോണ പുറത്തിറക്കിയിരുന്നു. ഈ വിഷയത്തിൽ ടെബാസ് കുറ്റക്കാരാനാണെന്നും അദ്ദേഹം ഉടൻതന്നെ രാജിവെക്കണം എന്നുമായിരുന്നു ബാഴ്സ ആവശ്യപ്പെട്ടിരുന്നത്. വ്യാജ തെളിവുകൾ ഹാജരാക്കിയത് തന്നെയാണ് ഇതിന്റെ കാരണമായി കൊണ്ട് ബാഴ്സ ആരോപിക്കുന്നത്.

എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഇപ്പോൾ ടെബാസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. താൻ ആർക്കെതിരെയും കുറ്റം ആരോപിച്ചിട്ടില്ലെന്നും വ്യാജമായത് ഒന്നും തന്നെ ഹാജരാക്കിയിട്ടില്ല എന്നുമാണ് ലാലിഗ പ്രസിഡന്റ് ഇപ്പോൾ തന്നെ ട്വിറ്ററിലൂടെ പറഞ്ഞിട്ടുള്ളത്. ഏതായാലും ബാഴ്സയും ടെബാസും തമ്മിലുള്ള പോര് ഇപ്പോൾ മുറുകിയിരിക്കുകയാണ്. ഈ കൈക്കൂലി കേസിൽ വിധി ആർക്ക് അനുകൂലമാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *