ടാക്റ്റിക്കൽ ക്വാളിറ്റി പ്രീമിയർ ലീഗിനേക്കാൾ ലാലിഗക്ക്: വ്യത്യാസം വിശദീകരിച്ച് ആഞ്ചലോട്ടി

ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് കാർലോ ആഞ്ചലോട്ടി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ കിരീടങ്ങൾ സ്വന്തമാക്കിയ ഏക പരിശീലകനാണ് ഇദ്ദേഹം.ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ലാലിഗ കിരീടവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ ഇദ്ദേഹം ടീമിനെ ലാലിഗ കിരീടത്തിലേക്ക് നയിക്കുകയാണ്.

ലാലിഗയും ഇംഗ്ലീഷ് പ്രീമിയർ ലീഗും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.ടാക്റ്റിക്കൽ ക്വാളിറ്റിയുടെ കാര്യത്തിൽ ലാലിഗയാണ് പ്രീമിയർ ലീഗിനേക്കാൾ മികച്ചത് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. എന്നാൽ മത്സരത്തിന്റെ ഇന്റൻസിറ്റി ലാലിഗയേക്കാൾ കൂടുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണെന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലാലിഗയും പ്രീമിയർ ലീഗും വ്യത്യസ്തമാണ്. അതിനർത്ഥം ഒന്ന് മികച്ചതും ഒന്ന് മോശവും എന്നല്ല. ചിലയിടത്ത് ടാക്റ്റിക്സ് കുറവായിരിക്കും.ടാക്ക്റ്റികൽ ലെവൽ നോക്കുകയാണെങ്കിൽ പ്രീമിയർ ലീഗിനേക്കാൾ മുകളിലാണ് ലാലിഗ വരുന്നത്. എന്നാൽ നമ്മൾ ഇന്റൻസിറ്റിയേ കുറിച്ചും റിഥത്തെ കുറിച്ചും സംസാരിക്കുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഒന്നാമത് വരിക. പക്ഷേ ടാക്റ്റിക്കൽ ക്വാളിറ്റി ലാലിഗക്ക് തന്നെയാണ് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഒരു അപരാജിത കുതിപ്പ് റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. ലാലിഗയിൽ അവസാനമായി കളിച്ച 22 മത്സരങ്ങളിൽ അവർ പരാജയപ്പെട്ടിട്ടില്ല. നേരത്തെ തന്നെ ലാലിഗ കിരീടം റയൽ മാഡ്രിഡിനൊപ്പം സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. ചെൽസി,മിലാൻ,പിഎസ്ജി,ബയേൺ എന്നിവർക്കൊപ്പം അതാത് ലീഗുകളിലെ കിരീടങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *