ഞാൻ മെച്ചപ്പെട്ടു : മനസ്സ് തുറന്ന് വിനീഷ്യസ്!
കഴിഞ്ഞ നവംബർ മാസത്തിലെ ഏറ്റവും മികച്ച റയൽ മാഡ്രിഡ് താരത്തിനുള്ള പുരസ്കാരം കഴിഞ്ഞ ദിവസമായിരുന്നു വിനീഷ്യസ് ജൂനിയർ കൈപ്പറ്റിയിരുന്നത്. ഇത് ഈ സീസണിൽ മൂന്നാം തവണയാണ് വിനീഷ്യസ് ജൂനിയർ ഈ പുരസ്കാരം സ്വന്തമാക്കുന്നത്.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റയലിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത് വിനീഷ്യസിനെയായിരുന്നു.
ഏതായാലും ഈ പുരസ്കാരം സ്വീകരിച്ച ശേഷം തന്റെ ഇപ്പോഴത്തെ പ്രകടനത്തെ പറ്റി വിനീഷ്യസ് മനസ്സ് തുറന്ന് സംസാരിച്ചിരുന്നു. താൻ ഇമ്പ്രൂവ് ആയി എന്നാണ് വിനീഷ്യസ് അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 18, 2021
” ഒരുപാട് കാര്യങ്ങളിൽ ഞാൻ ഇമ്പ്രൂവ് ആയി എന്നാണ് കരുതുന്നത്.പക്ഷേ അതിനേക്കാളുമൊക്കെ മുകളിൽ ഞാൻ ശാന്തനായാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.കൂടുതൽ ശാന്തതയോടെയും ക്വാളിറ്റിയോടെയും കൂടിയാണ് ഞാനിപ്പോൾ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.ടീം മികച്ച രൂപത്തിലാണെങ്കിൽ എനിക്കും കാര്യങ്ങൾ എളുപ്പമാണ്.ടീമിന്റെ ഇപ്പോഴത്തെ മിന്നുന്ന ഫോമിനുള്ള കാരണം എല്ലാവരും വർക്ക് ചെയ്യുന്നു എന്നുള്ളതാണ്.കൂടാതെ എല്ലാ മേഖലയിലും ടീം മെച്ചപ്പെട്ടിട്ടുണ്ട്.അത്കൊണ്ടാണ് ടീം ഇപ്പോൾ നല്ല രൂപത്തിൽ മുന്നോട്ട് പോവുന്നത് ” ഇതാണ് വിനീഷ്യസ് പറഞ്ഞത്.
ഈ സീസണിൽ ഇതിനോടകം തന്നെ 12 ഗോളുകൾ നേടാൻ വിനീഷ്യസിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ സഹതാരമായ ബെൻസിമയും മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.