ഞാൻ ബെയിലിന്റെ അച്ഛനൊന്നുമല്ല : ആഞ്ചലോട്ടി!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ലീഗിലെ തങ്ങളുടെ പന്ത്രണ്ടാമത്തെ മത്സരത്തിന് ഇന്നിറങ്ങുകയാണ്.റയോ വല്ലക്കാനോയാണ് റയലിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ സൂപ്പർ താരം ഗാ രെത് ബെയ്ൽ ഉണ്ടാവില്ല എന്നുറപ്പാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ വെയിൽസിന്റെ സ്‌ക്വാഡിൽ ബെയ്ൽ ഇടം നേടിയിരുന്നു.ബെയ്ൽ പരിക്കിൽ നിന്നും മുക്തനായിട്ടും എന്ത് കൊണ്ട് കളിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് രൂക്ഷമായാണ് ആഞ്ചലോട്ടി പ്രതികരിച്ചത്. ഞാൻ ബെയിലിന്റെ അച്ഛനൊന്നുമല്ല എന്നാണ് ആഞ്ചലോട്ടി പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
— Murshid Ramankulam (@Mohamme71783726) November 6, 2021
” ബെയ്ൽ മെഡിക്കൽ ഡിസ്ചാർജ് ആയിട്ടുണ്ട്. അദ്ദേഹത്തിന് പരിശീലനം നടത്താം.വെയിൽസിനോട് അദ്ദേഹത്തിന് കളിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് പറയാനാവില്ല.കാരണം അവിടെ ഒരു തെളിവുണ്ട്.അദ്ദേഹം പരിക്കിൽ നിന്നും മുക്തനായി എന്നുള്ളത് സ്കാനിങ്ങിലൂടെ തെളിഞ്ഞിട്ടുണ്ട്.ഞാൻ ബെയ്‌ലിന്റെ അച്ഛനൊന്നുമല്ല എന്നോർമ്മപ്പെടുത്തുന്നു.അവസാനത്തെ ബെയ്ലിന്റെ പ്രകടനങ്ങൾ ഒന്നും മികച്ചതായിരുന്നില്ല. പക്ഷേ അദ്ദേഹം ചെയ്ത കാര്യങ്ങൾ ഒന്നും തന്നെ ആരും മറക്കുന്നില്ല.2014-ലെ ചാമ്പ്യൻസ് ലീഗും കോപ്പ ഡെൽറേയും നേടാൻ അദ്ദേഹം ഞങ്ങളെ സഹായിച്ചു.2018-ലെ ചാമ്പ്യൻസ് ലീഗ് നേടാനും സഹായിച്ചു.ആരാധകർ ഇതൊന്നും മറക്കില്ല.അദ്ദേഹം അദ്ദേഹത്തിന്റെ മികച്ച ഫോമിലൊന്നുമല്ല.പക്ഷേ ഞങ്ങൾക്ക് വിശ്വാസമുണ്ട്.നാഷണൽ ടീമിൽ നിന്നും തിരിച്ചു വന്നതിന് ശേഷം അദ്ദേഹം അർഹിക്കുന്നുണ്ടെങ്കിൽ ബെയ്ൽ റയലിന് വേണ്ടി കളിക്കും ” കാർലോ പറഞ്ഞു.